Image

ഡോ. ആനി പോളിന് "കമ്മ്യൂണിറ്റി അഡ്വക്കേറ്റ് ഓഫ് ദി ഇയർ" പുരസ്കാരം

Published on 27 June, 2026
ഡോ. ആനി പോളിന് "കമ്മ്യൂണിറ്റി അഡ്വക്കേറ്റ് ഓഫ് ദി ഇയർ" പുരസ്കാരം

ന്യൂയോർക്ക്: റോക്ക്ലാൻഡ് കൗണ്ടിയിലെ സമൂഹസേവനത്തിനും പൊതുപ്രവർത്തന രംഗത്തെ മികച്ച നേതൃത്വത്തിനുമുള്ള അംഗീകാരമായി റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. അനി പോളിന് ഡെമോക്രാറ്റിക് പാർട്ടി സംഘടിപ്പിച്ച ചടങ്ങിൽ "Community Advocate of the Year" പുരസ്കാരം സമ്മാനിച്ചു.

റോക്ക്‌ലാൻഡ് കൗണ്ടിയിൽ ശ്രദ്ധേയമായ സാമൂഹിക  രാഷ്ട്രീയ നേതൃത്വത്തിനും സമർപ്പിത സമൂഹസേവനത്തിനും നൽകിയ മികച്ച സംഭാവനകളെ അംഗീകരിച്ച് പുരസ്കാരം സമ്മാനിച്ചു. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിൽ ഡോ. അനി പോൾ, ഈ അംഗീകാരത്തിന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾക്കും, സമൂഹനേതാക്കൾക്കും, സുഹൃത്തുക്കൾക്കും, തന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.

"ഈ അവാർഡ് എന്റേതു മാത്രമല്ല. പൊതുസേവന യാത്രയിൽ എന്നെ വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരുടെയും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതിഫലനമാണിത്," എന്ന് അവർ പറഞ്ഞു. തന്റെ മൂന്ന് പുത്രിമാരായ ഡോ. മറീന, ഷബാന, നതാഷ എന്നിവരുടെ സ്നേഹത്തിനും അചഞ്ചലമായ പിന്തുണയ്ക്കും അവർ പ്രത്യേകം നന്ദി അറിയിച്ചു. കൂടാതെ, പരേതനായ ഭർത്താവ് അഗസ്റ്റിൻ പോളിനെ സ്നേഹപൂർവ്വം അനുസ്മരിച്ച അവർ, പൊതുസേവനരംഗത്തേക്ക് കടക്കാൻ തന്നെ പ്രചോദിപ്പിച്ചതും എപ്പോഴും ആത്മവിശ്വാസം പകർന്നതും അദ്ദേഹമാണെന്ന് പറഞ്ഞു. "ഇന്ന് അദ്ദേഹം ശാരീരികമായി നമ്മോടൊപ്പമില്ലെങ്കിലും, അദ്ദേഹത്തിന്റെ സ്നേഹവും മാർഗനിർദേശവും പ്രചോദനവും ഇന്നും എന്റെ ജീവിതത്തെ നയിച്ചുകൊണ്ടിരിക്കുന്നു," എന്നും അവർ കൂട്ടിച്ചേർത്തു.

ഈ ബഹുമതി പൊതുജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെയും ജനങ്ങളോടുള്ള അർപ്പണബോധത്തോടെയും പ്രവർത്തിക്കാനുള്ള പ്രചോദനമാണ്. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട്, സുതാര്യതയും നീതിയും സമത്വവും ഉയർത്തിപ്പിടിച്ച് എല്ലാ ജനവിഭാഗങ്ങളുടെയും പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി അർപ്പണബോധത്തോടെ തുടർന്നും പ്രവർത്തിക്കുമെന്ന എന്റെ പ്രതിബദ്ധത ഞാൻ വീണ്ടും ആവർത്തിക്കുന്നു." മറ്റെല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട്, ഈ മഹത്തായ ബഹുമതിക്ക് വീണ്ടും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

ഡോ. ആനി പോളിന് "കമ്മ്യൂണിറ്റി അഡ്വക്കേറ്റ് ഓഫ് ദി ഇയർ" പുരസ്കാരം
ഡോ. ആനി പോളിന് "കമ്മ്യൂണിറ്റി അഡ്വക്കേറ്റ് ഓഫ് ദി ഇയർ" പുരസ്കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക