Image

ലാലി കളപ്പുരയ്ക്കല്‍ ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ പ്രസിഡന്റ്; തോമസ് ടി ഉമ്മന്‍ സെക്രട്ടറി

Published on 27 June, 2026
ലാലി കളപ്പുരയ്ക്കല്‍ ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ  പ്രസിഡന്റ്; തോമസ് ടി ഉമ്മന്‍  സെക്രട്ടറി

ന്യൂയോര്‍ക്ക്: ലാലി കളപ്പുരയ്ക്കല്‍ ലോംഗ് ഐലന്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (LIMCA) പ്രസിന്റായി തെരഞ്ഞെടുക്കപ്പെട്ടു. തോമസ് ടി ഉമ്മന്‍ ആണ്  സെക്രട്ടറി.

ന്യൂയോര്‍ക്കിലെ  മലയാളികളുടെ അറിയപ്പെടുന്ന ആദ്യകാല സംഘടനകളിലൊന്നാണ് ലിംക.

മറ്റു ഭാരവാഹികൾ: ജയചന്ദ്രന്‍ - ട്രഷറര്‍, ജോസ് തോമസ് - വൈസ് പ്രസിഡന്റ്, ജെസി കാനാട്ട് - ജോയിന്റ് സെക്രട്ടറി, ചെറിയാന്‍ പാലത്ര - ജോയിന്റ് ട്രഷറര്‍.

അജു ഉമ്മന്‍, തങ്കമ്മ ജോസഫ്, സിജു പുതുശേരി, പോള്‍ ജോണ്‍ ഊരാളില്‍ (മുന്‍ ഫോമാ പ്രസിഡന്റ), ജെയിംസ് മാത്യു, സജോ തോമസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

ലാലി കളപ്പുരയ്ക്കല്‍

മുന്‍ പ്രസിഡന്റ് ബോബന്‍ തോട്ടം ഓഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.  

ലാലി കളപ്പുരയ്ക്കല്‍ നിരവധി ദേശീയ, അന്തര്‍ദേശീയ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഫോമയുടെ മുന്‍ വൈസ് പ്രസിഡന്റ്, ഫോമ മുന്‍ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അവര്‍ ഇപ്പോള്‍ ഫോമ  ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗമായി സേവനം അനുഷ്ഠിക്കുന്നു. 

ഹെല്‍പിംഗ് ഹാന്‍ഡ്സ്  ഓഫ് കേരളയുടെ ഫൗണ്ടിംഗ് മെമ്പര്‍, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റ്, സീറോ മലബാര്‍ കാത്തലിക് നാഷണല്‍ കോര്‍ഡിനേറ്റര്‍ കൂടാതെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച് മികവ് തെളിയിച്ച വ്യക്തിത്വമാണ് പാലാക്കാരിയായ ലാലി കളപ്പുരയ്ക്കല്‍.

തോമസ് ടി ഉമ്മന്‍ 

ന്യൂയോര്‍ക്കിലെ നാസാ കൗണ്ടിയില്‍ നിന്ന്  ബെസ്റ്റ് കമ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ലാലി കളപ്പുരയ്ക്കല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്  എക്കാലവും മുന്‍ഗണന നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിര്‍ധനരായ നൂറില്‍പ്പരം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കി 'സ്‌പോണ്‍സര്‍ എ സ്റ്റുഡന്റ് '  പ്രൊജക്ട് ഫോമയിലൂടെ നടപ്പിലാക്കി. നാസാ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി സേവനം അനുഷ്ഠിക്കുന്നു.

പുതിയ ഭാരവാഹികള്‍ വിവിധ ദേശീയ - അന്തര്‍ദേശീയ സംഘടനകളില്‍ നേതൃപാടവം തെളിയിച്ച വ്യക്തിത്വങ്ങളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക