Image

പെണ്‍കുട്ടികളെ ലക്ഷ്യംവെച്ചുള്ള ദുബായ് മാഫിയയുമായി ലക്ഷ്മിപ്രിയയ്ക്ക് ബന്ധം- അന്‍സിബയുടെ സുഹൃത്ത്

Published on 27 June, 2026
 പെണ്‍കുട്ടികളെ ലക്ഷ്യംവെച്ചുള്ള ദുബായ് മാഫിയയുമായി ലക്ഷ്മിപ്രിയയ്ക്ക് ബന്ധം- അന്‍സിബയുടെ സുഹൃത്ത്


'അമ്മ' മുന്‍വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി അന്‍സിബ ഹസന്റെ സുഹൃത്തും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറുമായ മിഥിലാജ് അബ്ദുള്‍. സിനിമാ മേഖലയിലെ ചില വ്യക്തികളെയും പെണ്‍കുട്ടികളെയും ലക്ഷ്യംവെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘത്തില്‍ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന് അന്‍സിബക്ക് അറിയാമായിരുന്നുവെന്ന് മിഥിലാജ് ആരോപിച്ചു. മകളുടെ പേരില്‍ നടത്തുന്ന സൊസൈറ്റിയുടെ മറവില്‍ ലക്ഷ്മിപ്രിയ കള്ളപ്പണം  വെളുപ്പിക്കല്‍ നടത്തുന്നുവെന്ന് അന്‍സിബക്ക് വിവരം ലഭിച്ചതായും മിഥിലാജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അന്‍സിബയ്ക്കെതിരെ ലക്ഷ്മിപ്രിയ ഹില്‍പാലസ് വനിതാ സെല്ലില്‍ നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപവും മിഥിലാജ് പുറത്തുവിട്ടു. വിവരാവകാശനിയമപ്രകാരം ലഭിച്ചതെന്ന് രേഖപ്പെടുത്തിയ പരാതിയുടെ പകര്‍പ്പാണ് മിഥിലാജ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. നേരത്തെ, ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനെതിരെ അന്‍സിബ ഹസന്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവും 
അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ഈ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ മിഥിലാജിനെക്കുറിച്ചും പരാതി. ഈ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ മിഥിലാജിനെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക