Image

അവതാരകന്‍ രാജേഷ് ഇപ്പോഴും കിടപ്പിലാണ്, എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നുണ്ട്, കൈകാലുകളുടെ ചലനം മെച്ചമാകുന്നുണ്ട്

Published on 27 June, 2026
അവതാരകന്‍ രാജേഷ് ഇപ്പോഴും കിടപ്പിലാണ്, എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നുണ്ട്, കൈകാലുകളുടെ ചലനം മെച്ചമാകുന്നുണ്ട്

 

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂര്‍ ആശുപത്രിയില്‍ നിന്നും ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയതിനു ശേഷം രാജേഷിന്റെ ആരോഗ്യം മെച്ചമാവുന്നുണ്ടെന്ന് പ്രതാപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 

 

രാജേഷ് ഇപ്പോഴും കിടപ്പിലാണ്. തെറാപ്പിയുടെ ഭാഗമായി എഴുന്നേല്‍പിച്ചു നിര്‍ത്തുന്നുണ്ട്. അതിന്റെ സമയവും കൂട്ടി വരികയാണ്. കൈ കാലുകളുടെ ചലനവും മുന്‍പത്തെക്കാള്‍ മെച്ചമാവുന്നുണ്ട്. ഒരു കൊച്ചു കുഞ്ഞിനെ എന്നപോലെ പലതും തുടക്കം മുതല്‍ പഠിപ്പിച്ചു മുന്നോട്ട് പോകുകയാണ്. ഒരു മിറാക്കിള്‍ സംഭവിക്കാന്‍ എല്ലാവരുടേയും സ്‌നേഹവും പ്രാര്‍ത്ഥനയും മാത്രം മതിയെന്നും അദ്ദേഹം കുറിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക