
തിരുവനന്തപുരം : മലങ്കര ഓര്‍ത്തഡോക്‌സ് സഭ സമൂഹത്തിന്റെ മാനവ ശാക്തീകരണത്തിന് കാവലായി നിലകൊള്ളുന്ന ആത്മീയ സ്രോതസ്സെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി അഡ്വ.എം.ലിജു. സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധദിനാചാരണവും, ഗാര്‍ഡിയന്‍സ് സന്നദ്ധ സംഘടനയുടെ രൂപീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യത്തിനും ലഹരിക്കുമെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ വീര്യം കുറയ്ക്കരുതെന്നും സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ സമീപനം സ്വാ?ഗതാര്‍ഹമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് സഭയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ലഹരി വിരുദ്ധ സമിതി അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ പോളീകാര്‍പ്പോസ് മെത്രാപ്പോലീത്താ പ്രഖ്യാപിച്ചു. ലഹരിക്കെതിരായ ഗാര്‍ഡിയന്‍സ് സന്ന??ദ്ധ സേനയില്‍ അംഗങ്ങളായവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.ഫാ. സജി മേക്കാട്ട്, അലക്‌സ് മണപ്പുറത്ത്, ഡോ. റോബിന്‍ പി മാത്യു, ഫാ മാത്യു നൈനാന്‍, ഫാ. സന്തോഷ് വി ജോര്‍ജ്, ഫാ. ജോസ് എം ഡാനിയേല്‍, മാമച്ചന്‍ മുട്ടേല്‍, ഒ. അച്ചന്‍കുഞ്ഞ്. ജോണ്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
ചിത്രം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചാരണവും ഗാര്‍ഡിയന്‍സ് സന്നദ്ധ സംഘടനയുടെ രൂപീകരണവും എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യുന്നു.