Image

കണക്റ്റികട്ട് മാസ്റ്റേഴ്സ് നാലാമത് 56 കാർഡ് മത്സരത്തിൽ ബേബി കോളങ്ങായിൽ ടീം ജേതാക്കളായി

ജോസ് കാടാപുറം Published on 27 June, 2026
കണക്റ്റികട്ട് മാസ്റ്റേഴ്സ് നാലാമത് 56 കാർഡ് മത്സരത്തിൽ ബേബി കോളങ്ങായിൽ ടീം ജേതാക്കളായി

2018 ൽ തുടക്കം കുറിച്ച കണക്റ്റികട്ട് മാസ്റ്റേഴ്സ് നാഷണൽ ലെവൽ 56 കാർഡ് മത്സരം സംഘടിപ്പിക്കുന്നവരാണ് ജേതാക്കൾക്കു  ക്യാഷ് അവാർഡും ട്രോഫിയും .നൽകുന്നു . ഇതിനോടകം അമേരിക്കയിലെ വിവിധ സ്റ്റേറ്റിൽ നിന്നുള്ള മികച്ച കളിക്കാർ പങ്കെടുക്കുന്ന ടൂര്ണമെന്റായി അത് മാറി .. ഈ വര്ഷം 19 ടീമുകൾ പങ്കടുത്തു .

ഒന്നാം സമ്മാനം ക്യുൻസ് ന്യൂയോർക്കിൽ നിന്നുള്ള ബേബി കോളങ്ങായിൽ ടീം ക്യാഷ് അവാർഡും ട്രോഫിയും  നേടിയ വിവരം കണക്റ്റികട്ട് മാസ്റ്റേഴ്സ് സംഘാടകരായ ആൽവിൻ മാത്യു, റെജി നെല്ലിക്ക , സെൻജിൻ അബ്രാഹം എന്നിവർ അറിയിച്ചു .. ഇതിനോടകം   ട്രൈസ്റ്റേറ്റിൽ നടന്ന എല്ലാ 56 കാർഡ് മത്സരത്തിലും തുടർച്ചയായി ജേതാക്കളായ ബേബി കോളങ്ങായിൽ ക്യാപ്ടനായിട്ടുള്ള  ടീമിൽ ബാബു മാനുങ്കൽ , ജ്യോതിസ് കുടിലിൽ എന്നിവർ പടുത്തുയർത്തിയ വിജയ തന്ത്രങ്ങൾ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു ..

അതീവ ശ്രദ്ധയും ,മാനസിക ഏകാഗ്രതയും ,അനിതരസാധരണമായ ഓര്മശക്തിയും ,ബുദ്ധികൂർമതയും നിയന്ത്രണവും ,ആവേശവും ,ആവശ്യമായ ഗെയിമാണ് 56കാർഡ് ഗെയിം .  ..നാട്ടിൽ പിറവം സ്വദേശിയായ ബേബി ഇന്ത്യൻ നേവിയുടെ കായികതാരമായി നേട്ടങ്ങൾ കൊയ്ത്  1987ൽ  അമേരിക്കയിൽ എത്തി ന്യൂയോർക് ട്രാൻസിറ്റ് അതോറിറ്റിയിൽ സൂപ്പർവൈസറായി വിരമിച്ച ബേബിയോടപ്പം ബാബു മാനുങ്കൽന്യൂയോർക്കിലെ ഫെഡറൽ റിട്ടയേർഡ് ജീവനക്കാരനാണ് . 

ജ്യോതിസ് കുടിലിൽ ടാക്സ്   ഡിപ്പാർട്മെന്റിൽ എംപ്ലോയീ ആണ് ..ഈ സമ്മറിൽ യുകെ ,ഓസ്‌ട്രേലിയ മലയാളീ അസോസിയഷനുകൾ നടത്തുന്ന 56 കാർഡ് മല്സരങ്ങളിൽ പങ്കെടുക്കാൻ തയാറെടുകയാണ് ന്യൂയോർക്കിലെ ബേബി കോളങ്ങായിൽ ടീം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക