Image

ലിന്റു നൈനാന്റെ (42) കുടുംബത്തെ സഹായിക്കാൻ ഗോ ഫണ്ട് മി വഴി തുക സമാഹരിക്കുന്നു

Published on 26 June, 2026
ലിന്റു  നൈനാന്റെ (42) കുടുംബത്തെ സഹായിക്കാൻ ഗോ ഫണ്ട് മി വഴി തുക സമാഹരിക്കുന്നു

ന്യു യോർക്ക്: കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരിക്കെ അന്തരിച്ച ലിന്റു  നൈനാന്റെ (42) കുടുംബത്തെ സഹായിക്കാൻ ഗോ ഫണ്ട് മി വഴി തുക സമാഹരിക്കുന്നു. ഒരു മാസത്തോളം ചികിത്സയിലായിരുന്ന ലിന്റു  നൈനാന്റെ അകാലത്തിലുള്ള വേർപാട്   കുടുംബത്തിനും റോക്ക് ലാൻഡിലെ മലയാളി  സമൂഹത്തിനും ഏറെ വേദനാജകമായി.

ഭാര്യ ജിബിനും ആഞ്ചലീന (11), അവ (7) എന്നീ രണ്ട്  പെണ്മക്കളുമാണ് വേദനാജനകമായ അനുഭവത്തിലൂടെ കടന്നു പോകുന്നത്. ഈ അവസരത്തിൽ അവർക്ക് സാമ്പത്തികമായ തുണയെങ്കിലും നൽകുകയും കുട്ടികളുടെ ഭാവിക്ക് സഹായമെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണം.

സംഭാവന നൽകാൻ ക്ലിക്ക് ചെയ്യുക 

Fundraiser by Deepak and Manoj : In Memory of Lintu Ninan, Supporting Jibin , Angelina & Ava

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക