Image

ശ്വാസത്തിന്റെ വിലപേശൽ ( കവിത : ഷീജ അരീക്കൽ )

Published on 26 June, 2026
ശ്വാസത്തിന്റെ വിലപേശൽ ( കവിത : ഷീജ അരീക്കൽ )

കൂട നിറയെ
നിറമുള്ള ശ്വാസങ്ങളുമായി
പച്ചത്തൊപ്പിയും
മഞ്ഞക്കുപ്പായവുമിട്ട
കച്ചവടക്കാർ..

രാത്രികളിലവർ
ഞാനിരിക്കുന്ന
മരണത്തിൻ്റെ ഗുഹയ്ക്ക്
പെയിൻ്റടിക്കുന്നു...
വെള്ളി നിറത്തിൽ
കറുപ്പ് കളർ
കൂട്ടിച്ചേർത്ത്...

കൊഴിഞ്ഞ ഇലകളുടെ
നിറമുള്ള കുപ്പായങ്ങളാണ്
അപ്പോളവർക്ക്...

ഗുഹയിലെ ഇരുണ്ട വെളിച്ചം
രാത്രിയാവുമ്പോൾ
ഞങ്ങളുടെ
ഓരോരുത്തരുടെയും
പൗപ്പത്ത് ശ്വാസങ്ങൾ വീതം
എണ്ണിയെടുക്കുന്നു...

ആരുടെ ശ്വാസമാണോ
പെട്ടെന്നെണ്ണിത്തീർക്കുന്നത്
അവരെയെല്ലാം
കാക്കകളും
വവ്വാലുകളും
തീവീഴുങ്ങിപ്പക്ഷികളുമാക്കുന്നു...

എനിയ്ക്കു ചുറ്റിനും
ശ്വാസങ്ങൾ വാങ്ങിക്കൂട്ടാൻ
ഞാൻ തിടുക്കപ്പെടുന്നു...
ഓരോ ശ്വാസത്തിനും
ഞാനവരോട്
വിലപേശിത്തുടങ്ങുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക