
മുംബൈയിലെ അവാര്‍ഡ് നിശയില്‍ വീണ്ടും ഫാഷന്‍ വിസ്മയമായി ബി ടൗണ്‍ സ്വപ്നതാരം ഭൂമി പെഡ്‌നേക്കര്‍. സ്‌റ്റൈലിഷ് വസ്ത്രധാരണത്തിലൂടെയും ഫാഷന്‍ പരീക്ഷണങ്ങളിലൂടെയും റെഡ് കാര്‍പെറ്റുകളില്‍ തിളങ്ങാറുള്ള താരം ഇത്തവണ അതിമനോഹരമായ ഐസി ബ്ലൂ ഗൗണിലാണ് ആരാധകരുടെ മനം കവര്‍ന്നത്. റൊമാനിയന്‍ ഡിസൈനര്‍ റിയ കോസ്റ്റ രൂപകല്‍പ്പന ചെയ്ത ലോറന്‍ ഡ്രസ് ഇന്‍ സ്‌കൈ ബ്ലൂ - എന്ന ലക്ഷ്വറി ഗൗണ്‍ ആണ് ഭൂമി ധരിച്ചത്. ഏകദേശം 4,11,280 രൂപയാണ് ഈ ആഡംബര ഗൗണിന്റെ വിപണിമൂല്യം.
ആധുനികതയും ചാരുതയും ഒരുപോലെ ഇഴചേര്‍ന്നതായിരുന്നു ഭൂമിയുടെ വസ്ത്രം. ഹാല്‍ട്ടര്‍ നെക്ക്ലൈനും മൃദുവായ ഡ്രേപ്പിംഗും ചേര്‍ന്ന ഗൗണിന്റെ ഡിസൈന്‍ താരത്തിന്റെ തോളഴകിന് കൂടുതല്‍ മനോഹാരിത നല്‍കി. ശരീരവടിവിനോടു ചേര്‍ന്നുനില്‍ക്കുന്ന ഫിറ്റഡ് കോര്‍സെറ്റ് ബോഡിസും വസ്ത്രത്തിന്റെ പ്രത്യേകതയായിരുന്നു. കൈകൊണ്ട് തുന്നിപ്പിടിപ്പിച്ച മുത്തുകളും എംബ്രോയ്ഡറി വര്‍ക്കുകളുമായിരുന്നു ലോറന്‍ ഡ്രസിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പ്രകാശം തട്ടിത്തിളങ്ങുന്ന വിധത്തിലാണ് ഗൗണിന്റെ ഡിസൈന്‍.
വസ്ത്രത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി ലളിതമായ ആഭരണങ്ങളാണ് ഭൂമി തെരഞ്ഞെടുത്തത്. കാതുകളില്‍ ചെറിയ കമ്മലുകള്‍ മാത്രം അണിഞ്ഞു. ചര്‍മത്തിനു തിളക്കം നല്‍കുന്ന സോഫ്റ്റ് ഗ്ലാം മേക്കപ്പും തിളങ്ങുന്ന കണ്ണുകളും ഗ്ലോസി ലിപ്സ്റ്റിറ്റിക്കും വസ്ത്രത്തിന് അനുയോജ്യമായ രീതിയില്‍ താരം തെരഞ്ഞെടുത്തു.
മുടി മുഖത്തേക്കു വീണുകിടക്കുന്ന ഹെയര്‍സ്‌റ്റൈലും അതിമനോഹരമായി. ഇതു താരത്തിന് വിന്റേജ് ലുക്ക് നല്‍കിയതോടൊപ്പം വസ്ത്രത്തിന്റെ നെക്ക്ലൈന്‍ ഭംഗിയായി എടുത്തുകാണിക്കുന്നതുമായി. റെഡ് കാര്‍പെറ്റില്‍ ഭൂമി പെഡ്‌നേക്കര്‍ എത്തിയപ്പോള്‍ എല്ലാവരും കണ്ണെടുക്കാതെ നോക്കിനിന്നു, അപ്‌സരസ് തൊട്ടുമുന്പില്‍ നില്‍ക്കും പോലെ..!