Image

ബാഹുബലി മൂന്നാം ഭാഗം വരുന്നു സൂചന നല്‍കി റാണയും പ്രഭാസും

Published on 26 June, 2026
 ബാഹുബലി മൂന്നാം ഭാഗം വരുന്നു സൂചന നല്‍കി റാണയും പ്രഭാസും

 

ആരാധകര്‍ നെഞ്ചേറ്റിയ എസ്.എസ്. രാജമൗലിയുടെ ബ്ലോക്ബസ്റ്റര്‍ ചിത്രം ബാഹുബലിക്ക് മൂന്നാം ഭാഗം വരുന്നുവെന്ന് സൂചന.

നെറ്റ്ഫ്‌ലിക്‌സിന്റെ ബാഹുബലി: ദ് ടോര്‍ച്ച്ബിയറര്‍ എന്ന ഡോക്യുമെന്ററിയുടെ അവസാന ഭാഗത്താണ് ഇതുമായി ബന്ധപ്പെട്ടൊരു സൂചന താരങ്ങള്‍ തന്നെ നല്‍കുന്നത്.

റാണ ദഗുബാട്ടിയും പ്രഭാസും അനുഷ്‌കയും ചേര്‍ന്ന് ബാഹുബലിയുടെ മൂന്നാം വരവിനെക്കുറിച്ച് സംസാരിക്കുന്നിടത്താണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.

''ലോകം ഇതുവരെ തയാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി വരും.'' റാണയുടെ വാക്കുകള്‍ കേട്ട് പ്രഭാസ് മൂന്ന് വിരലുകള്‍ ഉയര്‍ത്തി ചിരിച്ചു. അനുഷ്‌കയും ബാഹുബലിയെന്ന് പറയുന്നുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക