
മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിച്ചതിന്റെ സന്തോഷം മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിക്കുകയാണ്. ഈ വലിയ നേട്ടം ആഘോഷിക്കുന്നതിനായി നടന്‍ ധനുഷും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ഓം' സിനിമയുടെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. മമ്മൂട്ടിയോടുള്ള ആദരസൂചകമായി നടന്ന ഈ ചടങ്ങ് സിനിമാ സെറ്റിലെ ആവേശകരമായ നിമിഷമായി മാറി.
ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ഈ ആഘോഷത്തിന്റെ ചിത്രങ്ങള്‍ തങ്ങളുടെ 'X' ഹാന്‍ഡിലിലൂടെ പുറത്തുവിട്ടത്.
സെറ്റില്‍ വെച്ച് മമ്മൂട്ടി വലിയൊരു കേക്ക് മുറിക്കുകയും ധനുഷും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരും അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.