
മലയാള സിനിമാലോകത്തിന്റെ അണിയറകളിലേക്കും അതിന്റെ സങ്കീര്‍ണ യാഥാര്‍ഥ്യങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ശ്രദ്ധേയ ചിത്രം 'മോളിവുഡ് ടൈംസ്' ജൂലൈ 3 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. രാമു സുനില്‍ തിരക്കഥയൊരുക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ഈ ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ചിരിക്കുന്നു.
തന്റെ ആദ്യ ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടണമെന്ന് സ്വപ്നം കാണുന്ന വിനീത് മാധവന്റെ കഥയാണ് ചിത്രം പറയുന്നത്. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള യാത്രയില്‍ അയാള്‍ നേരിടുന്ന വെല്ലുവിളികളും, സിനിമാലോകത്തിന്റെ രാഷ്ട്രീയവും, സംഘര്‍ഷങ്ങളും, വ്യക്തിപരമായ പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
നസ്ലെന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷറഫുദീന്‍, വിനീത് ശ്രീനിവാസന്‍, സംഗീത പ്രതാപ്, പ്രശാന്ത് അലക്‌സാണ്ടര്‍, ജഗദീഷ്, ചന്ദു സലിംകുമാര്‍, ഗോപിക രമേഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ ബേസില്‍ ജോസഫ് അതിഥി വേഷത്തിലും എത്തുന്നുണ്ട്.
വിശ്വജിത് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിധിന്‍ രാജ് അറോള്‍, അഭിനവ് സുന്ദര്‍ നായക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് 'മോളിവുഡ് ടൈംസ്' സ്ട്രീം ചെയ്യുന്നത്.
മോളിവുഡ് ടൈംസ് ജൂലൈ 3 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. മറക്കാതെ കാണുക.