
ആധുനിക മലയാളത്തിന്‍റെ ഉയര്‍ച്ച പാശ്ചാത്യ സാഹിത്യവുമായുള്ള അതിന്റെ ഇഴയടുപ്പമാണ് നിര്‍ണ്ണയിച്ചത്.ആധുനികമായ കഥകളും രചനാരീതികളും ആശയങ്ങളും നമ്മുടെ സര്‍ഗ്ഗാത്മകതയെ ശക്തമായി സ്വാധീനിച്ചു .എം പി പോളോ കേസരിയോ മുണ്ടശേരിയോ കെ പി അപ്പനോ തുറന്ന ആ പാതയിലൂടെ നമ്മുടെ എഴുത്തുകാര്‍ മുന്നോട്ടു നീങ്ങി.പക്ഷേ വിശാലമായ അര്‍ത്ഥത്തില്‍ ഒരു നവീകരണം മലയാളത്തില്‍ ഉണ്ടാകുന്നത് എം കൃഷ്ണന്‍ നായര്‍ വഴിയാണ് .താന്‍ എഴുതുന്നത് ഒറിജിനല്‍ അല്ലെന്നും മാറ്റൊലിയാണ് അവയെന്നും തുറന്നു പറഞ്ഞ എഴുത്തുകാരനാണ് അദ്ദേഹം .പക്ഷേ അദ്ദേഹം മലയാള നാട്ടില്‍ തുടങ്ങി കലാകൌമദിയില്‍ തുടര്‍ന്നു സമകാലിക മലയാളത്തില്‍ അവസാനിപ്പിച്ച സാഹിത്യ വാരഫലം അരനൂറ്റാണ്ട് കാലം മലയാളി സാരസ്വതത്തെ പരിപോഷിപ്പിച്ചു .
കലാകൌമുദി യില്‍ നിന്ന് മാറിയപ്പോള്‍ ഞാന്‍ എഡിറ്റ് ചെയ്തിരുന്ന ഇന്ത്യ ടുഡേ മലയാളത്തിനു ആ കോളം തരാമെന്നു അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു .അദ്ദേഹത്തിന്‍റെ അടുത്ത ശിഷ്യനും വാരികയില്‍ അസോസിയേറ്റ് എഡിറ്ററുമായ പി കെ ശ്രീനിവാസന്‍ വഴിയായിരുന്നു ആ അവസരം ലഭിച്ചത് ശ്രീനിവാസനു മലയാള നാട് മുതലുള്ള ബന്ധമാണ് അദ്ദേഹവുമായി .ഞങ്ങള്‍ മാസികക്ക് വളരെ നേട്ടമുണ്ടാക്കുമായിരുന്ന ആ വാഗ്ദാനം ഏറ്റെടുത്തു ഇങ്ങനെയുള്ള വിഷയങ്ങളില്‍ അത്ര താല്പര്യമില്ലാത്ത ഗ്രൂപ്പ് എഡിറ്റര്‍ പ്രഭു ചാവ്ല തന്നെ അതിനു സമ്മതം മൂളി .രണ്ടു പേജ് എന്ന പരിധിയും വെച്ചു അപ്പോഴേക്കും എസ് ജയചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മലയാളം മാസിക തുടങ്ങിയത് മൂലം തന്‍റെ പഴയ ടീമിനൊപ്പം അദ്ദേഹവും പോയി .തിരുവനന്തപുരത്തു അദ്ദേഹത്തെ വസതിയില്‍ ശ്രീനിവാസനൊപ്പം പോയി കണ്ടതും ഞാന്‍ ഓര്‍ക്കുന്നു .വ്യക്തിപരമായി എത്രയോ മാന്യനും സൌമ്യനുമായിരുന്നു അദ്ദേഹം .

പക്ഷെ സാഹിത്യ വാരഫലത്തില്‍ എത്തുമ്പോള്‍ ആ സൗമ്യത അപ്രത്യക്ഷമാകും .പ്രതിയോഗിയുടെ ഗോള്‍വല ഭേദിക്കാന്‍ കാത്തുനില്‍ക്കുന്ന ഒരു പടയാളിയെപ്പോലെ അദ്ദേഹം രചനകളെ സമീപിക്കും .വാക്കുകളുടെ കൂരമ്പ് കൊണ്ടു അദ്ദേഹം എഴ്ത്തുകാരെ പ്രതിരോധത്തിലാക്കും .നിഷ്ടൂരമായ വധങ്ങളായിരുന്നു അവയെങ്കിലും പല അനര്‍ഹരും എഴുത്ത് ഉപേക്ഷിക്കാന്‍ അദ്ദേഹം കാരണമായി .ഇന്നത്തെ മേനി പറച്ചിലുകാര്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ പെട്ടിരുന്നെകില്‍
അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി കഴിഞ്ഞിട്ടു കുറെ നാളായിരിക്കുന്നു .ജീവിച്ചിരുന്നപ്പോള്‍ ഗള്‍ഫിലെ സാഹിത്യകുതുകികളുടെയും സാധാരണക്കാരുടെയും പോലും ആരാധനാപാത്രമായ് വ്യക്തി .അന്ന് സാഹിത്യത്തിലെ വരേണ്യര്‍ അദ്ദേഹത്തിനു നേരെ വലിയ കല്ല് ഉയര്‍ത്തി .ശബ്ദമുയര്‍ത്തി പ്രതിയോഗിയെ അടിച്ചിരുത്തുന്ന ആ വിമര്‍ശനകല എല്ലാവരെയും ചൊടിപ്പിച്ചു .ഇന്ത്യ ടുഡേ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദ്യത്തെ സാഹിത്യ സംവാദത്തില്‍ ഏറെപ്പേര്‍ കല്ലായി കണ്ടത് അദ്ദേഹമായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു .
അദ്ദേഹത്തിന്‍റെ ക്യാപ്സൂള്‍ വിമര്‍ശനം ആരെയും ചൊടിപ്പിക്കും .പക്ഷെ അദ്ദേഹം അതിനു വേണ്ടി നടത്തിയ സന്നാഹങ്ങള്‍ ആരെയും ഞെട്ടിക്കും .അന്ന് വരെ ഇറങ്ങിയ മികച്ച രചനകളുമായി തട്ടിച്ചായിരുന്നുണ് അദ്ദേഹത്തിന്‍റെ വിലയിരുത്തലുകള്‍ .മാര്‍കേസും ബോര്‍ജസും പാസും കസാന്‍ദ്‌സാക്കിസും തോമസ്ദ് മാന്നും കഫ്കയും ആയിതട്ടിച്ചു നമ്മുടെ എഴുത്തുകാരെ താരതമ്യപ്പെടുത്തും .ലോക കപ്പ് കണ്ടു സന്തോഷ് ട്രോഫി കാണുന്ന അവസ്ഥയാണ് അദ്ദേഹത്തിനും നമുക്കും ഉണ്ടാകുക .ഒറിജിനല്‍ ചിട്ടവട്ടത്തില്‍ രചിച്ച വിമര്‍ശനങ്ങള്‍ അല്ല ലിറ്റററി ജേണലിസം എന്ന് വിശേഷിപ്പിക്കാവുന്ന രീതി .പക്ഷെ അതിലെ സത്യസന്ധത ആരെയും ആകര്‍ഷിക്കും. അതിലെ കഥകള്‍ ഉപകഥകള്‍, കൊച്ചു വര്‍ത്തമാനങ്ങള്‍ തമാശകള്‍ ,എല്ലാം തികഞ്ഞ ഒരു പോട്ട് ബോയിലര്‍ ആയിരുന്നു അത്

പി.എസ് .ജോസഫ്
വിശ്വസാഹിത്യത്തിലെ ഏറ്റവും മികച്ച രചനകള്‍ അവതരിപ്പിച്ചത് മാത്രായിരുന്നില്ല അതിന്റെ മഹത്വം .ആ രചനകളുടെ അന്ത സത്ത ഊറ്റിയെടുത്തു അദ്ദേഹം തന്‍റെ വായന്നക്കാര്‍ക്ക് പകര്‍ന്നു നല്‍കി..ചില ഭാഗങ്ങള്‍ അദ്ദേഹം മലയാളത്തില്‍ പരിഭാഷപ്പെടുത്തി .അപൂര്‍വമായ ഒരു അനുഭൂതിയാണ് ആ വിവര്‍ത്തനങ്ങള്‍ നല്‍കിയത് .എഴുത്ത് എങ്ങനെ വലിയ അനുഭവം ആകുന്നു എന്ന് വ്യക്തമാക്കിയ ഭാഗങ്ങള്‍ ആയിരുന്നു അവ.
ഇപ്പോള്‍ എങ്കിലും അദ്ദേഹം ആഘോഷിക്കപെടുന്നത് ആഹ്ലാദം പകരുന്ന അനുഭവമാണ്
(ജന്മ ശതാബ്ദി വേളയില്‍ എഴുതിയത് )