Image

ജാക്സൺ ഹൈറ്റ്സ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു

Published on 26 June, 2026
ജാക്സൺ ഹൈറ്റ്സ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു

ന്യൂയോർക്ക്: ജാക്സൺ ഹൈറ്റ്സ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഈ വർഷത്തെ ഫാദേഴ്സ് ഡേ പരിപാടി വിവിധ ആത്മീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ കൊണ്ടാടി.വികാരി റവ.ഫാ.ജോൺതോമസ് ആലുമ്മൂട്ടിലിന്റെ അനുഗ്രഹാശിസ്സുകളോടെ  സെക്രട്ടറി ഗീവർഗീസ് ജേക്കബിന്റെയും  ട്രസ്റ്റി ജോൺ താമരവേലിയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ട പരിപാടികൾക്ക് സണ്ടേസ്കൂൾ പ്രിൻസിപ്പൽ ബിജി വർഗീസും വൈസ് പ്രിൻസിപ്പൽ ശില്പാ തര്യനും കോർഡിനേറ്റർമാരായിരുന്നു.

ന്യൂ ജേഴ്സിയിൽ സോഫ്റ്റ്‌വെയർ കൺസൾട്ടൻ്റ് ആയി പ്രവർത്തിക്കുന്ന അനിൽ തോമസ് മുഖ്യ സന്ദേശം നൽകി.  തലമുറകളുടെ മാറ്റത്തിൽ വരുന്ന കുടുംബ ബന്ധങ്ങളുടെ അകൽച്ചയും കേവലം പഠനത്തിന് പോലും വീട് വിട്ട് പോകുന്ന മക്കളെക്കുറിച്ചുള്ള ചിന്തകളും  ഗൃഹനാഥരെന്ന നിലയിൽ  പിതാക്കന്മാരിൽ വരുത്തുന്ന സ്വകാര്യ ദുഃഖങ്ങളെ ഹൃദയസ്പർശിയായി അനിൽ തോമസ് അവതരിപ്പിച്ചു.
പോൾകുര്യൻ, ശാരിസിബി ജേക്കബ്, സാം കുരുവിള, എമ്മാ മാത്യു,ശാരൻ അലക്സ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന്  ഐശ്വര്യാ ജേക്കബ്,എബിൻ ബിജു ലൂക്കോസ് എന്നിവർ മാസ്റ്റർ ഓഫ് സെറിമണിമാരായി സണ്ടേസ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക