
ടാമ്പാ: മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും ഫൊക്കാന (FOKANA) നേതാവുമായിരുന്ന എബ്രഹാം പി. ചാക്കോയുടെ ഭാര്യ ഏലിയാമ്മ പാലമൂട്ടിൽ എബ്രഹാം (89) അന്തരിച്ചു .
ഫ്ലോറിഡയിലെ മലയാളി സമൂഹത്തിന്റെ ആത്മീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഏലിയാമ്മച്ചി, ടാമ്പാ സെന്റ് മാർക്ക് മാർത്തോമാ ദേവാലയത്തിന്റെ വളർച്ചയിലും ശുശ്രൂഷകളിലും വർഷങ്ങളായി സജീവ പങ്കാളിയായിരുന്നു. സഭയുടെയും സമൂഹത്തിന്റെയും പ്രവർത്തനങ്ങൾക്ക് സ്നേഹത്തോടെയും സമർപ്പണത്തോടെയും പിന്തുണ നൽകിയിരുന്ന അവരുടെ വിയോഗം മലയാളി സമൂഹത്തിന് തീരാനഷ്ടമാണ്.
ഭർത്താവ് എബ്രഹാം പി. ചാക്കോ (കുഞ്ഞുമോൻ അങ്കിൾ) മലയാളി അസോസിയേഷന്റെയും ഫൊക്കാനയുടെയും പൊതുരംഗത്തും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്ന കാലമൊട്ടാകെ, അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നിഴലായി, ശക്തമായ പിന്തുണയായി ഏലിയാമ്മച്ചി എപ്പോഴും ഒപ്പമുണ്ടായിരുന്നു. കുടുംബജീവിതത്തിലും വിശ്വാസജീവിതത്തിലും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മാതൃകയായിരുന്നു അവർ. കഴിഞ്ഞ വർഷം പ്രിയഭർത്താവ് നിത്യതയിലേക്ക് യാത്രയായി.
പൊതുദർശനം: ജൂൺ 28, ഞായറാഴ്ച വൈകിട്ട് 6.00 മുതൽ 8.00 വരെ ടാമ്പാ സെന്റ് മാർക്ക് മാർത്തോമാ ദേവാലയത്തിൽ (11029 Davis Rd, Tampa, FL 33637)
സംസ്കാര ശുശ്രൂഷ ജൂൺ 29, തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് ഇതേ ദേവാലയത്തിൽ.
തുടർന്ന് Sunset Memory Gardens, Thonotosassa യിൽ സംസ്കാരം .
സംസ്കാരശുശ്രൂഷകൾക്ക് ശേഷം ദേവാലയത്തിൽ അനുശോചന സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.