
തിരുവനന്തപുരം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26ന് ലഹരി വിരുദ്ധ ദിനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും. തിരുവനന്തപുരം ശ്രീകാര്യം മാര്‍ ദീയസ്‌ക്കോറോസ് ഫാര്‍മസി കോളജില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി എക്‌സൈസ് വകുപ്പ് മന്ത്രി.എം.ലിജു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ.സജി മേക്കാട്ടില്‍ (എന്‍ക്രിസ്റ്റോ ഫൗണ്ടേഷന്‍ ) ക്ലാസ് എടുക്കും. ഫാ. വറുഗിസ് ജോര്‍ജ്ജ് ചേപ്പാട്, ഫാ.ബിജു ആന്‍ഡ്രുസ് വര്‍ഗീസ്, ഫാ.ഡോ ജോസഫ് ശാമൂവേല്‍ കോര്‍ എപ്പിസ്‌കോപ്പാ, ഫാ മാത്യു നൈനാന്‍, അലക്‌സ് മണപ്പുറത്ത്, ഡോ റോബിന്‍ പി.മാത്യു, പ്രീജ ജി പിളള എന്നിവര്‍ പ്രസംഗിക്കും.
ഗാര്‍ഡിയന്‍സ് ലഹരി വിരുദ്ധ സമിതി രൂപീകരിക്കും
തിരുവനന്തപുരം : ലഹരി വിപത്തിനെതിരെ 'ഗാര്‍ഡിയന്‍സ്' സമിതി രൂപീകരിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മദ്യ ലഹരി വിരുദ്ധ സമിതി. സന്നദ്ധ സമിതി രൂപീകരണവും പരിശീലനവും ജൂണ്‍ 26ന് രാവിലെ 10 മുതല്‍ 3 വരെ തിരുവനന്തപുരം ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററില്‍ നടക്കും. ലഹരി വിരുദ്ധ ദിനാചരണം ഉച്ചയ്ക്ക് 2ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ.സജി മേക്കാട്ടില്‍ (എന്‍ക്രിസ്റ്റോ ഫൗണ്ടേഷന്‍ ) ക്ലാസ് എടുക്കും. ഫാ. വറുഗിസ് ജോര്‍ജ്ജ് ചേപ്പാട്, ഫാ.ബിജു ആന്‍ഡ്രുസ് വര്‍ഗീസ്, ഫാ.ഡോ ജോസഫ് ശാമൂവേല്‍ കോര്‍ എപ്പിസ്‌കോപ്പാ, ഫാ മാത്യു നൈനാന്‍, അലക്‌സ് മണപ്പുറത്ത്, ഡോ റോബിന്‍ പി.മാത്യു, പ്രീജ ജി പിളള എന്നിവര്‍ പ്രസംഗിക്കും. ഗാര്‍ഡിയന്‍സ് സന്നദ്ധ സേനയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ 9447803225, 9847255405 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അലക്‌സ് മണപ്പുറത്ത്, ഡോ.റോബിന്‍ പി മാത്യു എന്നിവര്‍ അറിയിച്ചു
തൂഫാന്‍ വാരിയേഴ്‌സ് ആകാന്‍ ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രവര്‍ത്തകര്‍.
കോട്ടയം: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സജീവമായി അണിചേരാന്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിദ്യാര്‍ത്ഥിപ്രസ്ഥാനം (എംജിഒസിഎസ്എം) കേന്ദ്രസമിതി തീരുമാനിച്ചു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ യജ്ഞത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥിപ്രസ്ഥാനം പ്രവര്‍ത്തകര്‍ 'തുഫാന്‍ വാരിയേഴ്‌സ്' ആകാനുള്ള സന്നദ്ധത അറിയിച്ചു. സഭയിലെ വിവിധ ഭദ്രാസനങ്ങള്‍, ഇടവകകള്‍, എംജിഒസിഎസ്എം യൂണിറ്റുകള്‍, സ്‌കൂള്‍-കോളേജ് ക്യാമ്പസുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക വിദ്യാര്‍ത്ഥി സ്‌ക്വാഡുകള്‍ രൂപീകരിച്ച് ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. യുവജനങ്ങളില്‍ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ലഹരിമുക്ത സമൂഹനിര്‍മാണത്തിനുമായി വിപുലമായ പരിപാടികള്‍ നടപ്പാക്കാനും തീരുമാനമായി.ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വ്യക്തിയുടെയും സമൂഹത്തിന്റെയും നവജീവനം എന്നീ മേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. വിദ്യാര്‍ഥിപ്രസ്ഥാനം പ്രസിഡന്റ് ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ.ഡോ.വിവേക് വര്‍ഗീസ്, കേന്ദ്ര ട്രഷറര്‍ ഷിബു പി. എബ്രഹാം, ഡോ. ജേക്കബ് ജോണ്‍, പ്രിയ ജേക്കബ്, റിയ മേരി റേയ്,നോയല്‍ കെ. ജോസഫ്, റെമില്‍ റെജി, സജിത റെജി എന്നിവര്‍ പ്രസംഗിച്ചു.