Image

എഫ്.സി.ആര്‍.എയില്‍ ഒന്നും മറച്ചുവെക്കാനില്ല; സഭയുടെ പ്രവര്‍ത്തനം സുതാര്യം: മലങ്കരസഭ

Published on 25 June, 2026
എഫ്.സി.ആര്‍.എയില്‍ ഒന്നും മറച്ചുവെക്കാനില്ല; സഭയുടെ പ്രവര്‍ത്തനം സുതാര്യം: മലങ്കരസഭ

കോട്ടയം : എഫ്.സി.ആര്‍.എയില്‍ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ. സഭയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കും മുന്‍പ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ നടത്താമായിരുന്നു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമ്പോഴാണല്ലോ ജനാധിപത്യം ശക്തിപ്പെടുന്നത്. എഫ്.സി.ആര്‍.എ അക്കൗണ്ട് ഉടമകളുടെ സമൂ?ഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റവുമാണ്. ബാങ്ക് അക്കൗണ്ടുകളിലൂടെ ക്രയവിക്രയം നടത്തപ്പെടുന്ന സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്.

ഇതിന് പുറമേ പ്രസ്ഥാനങ്ങളുടെ നിലപാടുകളെയും ഓഡിറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. സര്‍ക്കാരുകളെ വിമര്‍ശിച്ചാല്‍ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടാം എന്ന മുന്നറിയിപ്പ് പരോക്ഷമായി നല്‍കുകയാണോ എന്ന് സ്വാഭാവികമായും സംശയിക്കാം. സാങ്കേതിക പിശകുകള്‍ സംഭവിച്ചാല്‍പ്പോലും വലിയ തുക പിഴ ഈടാക്കാനുള്ള വ്യവസ്ഥകള്‍ പ്രസ്ഥാനങ്ങളെ തളര്‍ത്തും. സംസ്ഥാനത്തിന് പുറത്തുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്  തടസം നേരിടാനുള്ള സാധ്യതകളും പുതിയ ചട്ടത്തില്‍ പ്രകടമാണ്. ഇത്തരം സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ അധികാരികള്‍ ബാധ്യസ്ഥരാണ്. ക്രൈസ്തവസഭകള്‍ സംഭാവന ചെയ്തിട്ടുള്ള ആതുരാലയങ്ങളും, വിദ്യാലയങ്ങളും ഈ രാജ്യത്തോടുള്ള സ്‌നേഹത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പ്രതീകങ്ങളാണ്. സഭകളുടെ ക്രൈസ്തവ ദൗത്യത്തെ സംശയത്തോടെ നിരീക്ഷിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടരുത്. രാഷ്ട്രനിര്‍മ്മാണത്തില്‍ ഏവരെയും പങ്കാളികളാക്കുമ്പോഴാണ് ദേശീയോദ്?ഗ്രഥനം അര്‍ത്ഥ പൂര്‍ണമാകുന്നത്. വ്യവസായങ്ങള്‍ക്കും ഖനനത്തിനുമടക്കം നിയമങ്ങള്‍ ലളിതവത്ക്കരിക്കുമ്പോള്‍ മാനവസേവനത്തിന് ചട്ടങ്ങള്‍ കൂച്ചുവിലങ്ങിടുന്നത് ഖേദകരമാണ്. എഫ്.സി.ആര്‍.എ വിഷയത്തില്‍ വിവിധ ക്രൈസ്തവസഭകളുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി.

ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ
പ്രസിഡന്റ്, മാധ്യമ വിഭാഗം

 

Join WhatsApp News
മത്തായി 2026-06-25 13:21:37
അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഓണത്തിന് ഒരു കേക്ക് വാങ്ങി കഴിച്ചു കഴിയുമ്പോൾ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളൂ. ഇവന്മാർ അറിയുന്നുണ്ടോ ഇന്ത്യ സമ്പൂർണ ഹിന്ദു രാഷ്ട്രം ആകാൻ വെറും 5 വർഷം മാത്രമേ ബാക്കിയുള്ളു.
vayanakaaran 2026-06-25 15:36:37
പ്രിയപ്പെട്ട മത്തായി - മുസ്‌ലിം രാഷ്ട്രമാക്കാൻ നെഹ്‌റു ചെയ്ത കാര്യങ്ങൾ ഒന്നും അറിഞ്ഞില്ല അല്ലെ. മാമ മാധ്യമങ്ങൾ അന്നില്ലായിരുന്നു. ഒരു രാജ്യം പുരോഗമിക്കുമ്പോൾ ഇതുമാതിരി പ്രചാരണങ്ങൾ നടത്തി അതിനെ നശിപ്പിക്കുക. താങ്കളും പഠിക്കുന്ന കാലത്ത് ജയ് ഹിന്ദ് എന്ന് പറഞ്ഞില്ലേ ഭാരത് മത കി ജയ് എന്ന് പറഞ്ഞില്ലേ. അതിന്റെ അർഥം ഹിന്ദു രാഷ്ട്രം എന്നാണോ. മാധ്യമങ്ങൾ പറയുന്നത് മാത്രം കേട്ട് രോഷാകുലനാകരുത്. പിന്നെ ഹിന്ദു വിരോധം ഉണ്ടാകരുത്. നിങ്ങളുടെ മുത്തശ്ശൻ ഹിന്ദു ആയിരുന്നു. എല്ലാവരും സ്നേഹത്തോടെ കഴിയുക. മോഡി അല്ല ഒരു ഹിന്ദു ഭരണാധികാരിക്കും ഭാരതം ഹിന്ദു രാഷ്ട്രമാക്കാൻ കഴിയില്ല. ഭാരതം അവിടെയുള്ള എല്ലാവരുടെയും ആണ്. അതിൽ ഹിന്ദുവിന് വിശേഷമില്ല. സാർ അറിഞ്ഞോ 2047 ഇൽ "കാലിഫേറ്റ് ഇന്ത്യ 2047" വരുത്താനുള്ള ശ്രമങ്ങൾ. നിങ്ങൾ യേശുമാർഗ്ഗം സ്വീകരിച്ച ആളല്ലോ . യേശുദേവന്റെ വചനങ്ങളിൽ വിശ്വാസിക്കുക. മാമ മാധ്യമങ്ങളെ വിടുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക