Image

പൊളിച്ചുമാറ്റില്ല; അമ്മ കാത്തിരുന്ന 'ബാലനി'ലെ ആ ബസ് സ്റ്റോപ്പ് ഇനി ചേകാടിക്കാര്‍ക്ക് സ്വന്തം

Published on 25 June, 2026
 പൊളിച്ചുമാറ്റില്ല; അമ്മ കാത്തിരുന്ന 'ബാലനി'ലെ ആ ബസ് സ്റ്റോപ്പ് ഇനി ചേകാടിക്കാര്‍ക്ക് സ്വന്തം


എത്ര വൈകിയാലും അമ്മ വരും...' ബാലന്‍ സിനിമയിലെ ആ ഡയലോഗ് കേട്ട് തരിച്ച് നിന്നുപോയവര്‍ ഒരിക്കലും മറക്കില്ല, നീണ്ടുപുളഞ്ഞ് കിടക്കുന്ന ആ കാനന പാതയെ. കാടിനാല്‍ ചുറ്റപ്പെട്ട മണ്‍പാതയും ബസ് സ്റ്റോപ്പുമുള്ള പുല്‍പ്പള്ളി ചേകാടിക്കടുത്ത കുണ്ടുവാടിയിലെ ആ ലൊക്കേഷന്‍ സിനിമയിലങ്ങോളമിങ്ങോളം വലിയൊരു നോവ് തന്നെയായിരുന്നു. കാരണം അത്രമാത്രമാണ് ആ നാടിനും ചേകാടിക്കും ആ സിനിമയുമായുള്ള ബന്ധം.

സിനിമയ്ക്ക് ശേഷവും ആ ബസ് സ്റ്റോപ്പിനെ ചേര്‍ത്ത് നിര്‍ത്തിയിരിക്കുകയാണ് ചേകാടിക്കാര്‍. പൊളിച്ചുമാറ്റുന്നതിന് പകരം ആ ബസ് സ്റ്റോപ്പ് ഇന്ന് അവരുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ഏറെക്കാലമായുള്ള നാട്ടുകാരുടെ ആവശ്യത്തിന് ഇതോടെ പരിഹാരമായി.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ബസ് സ്റ്റോപ്പിനെ ചേകാടിക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കാനന പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ ആരുമൊന്ന് ഇവിടെ നിര്‍ത്തി ബാലനിലെ ആ കുഞ്ഞിനെയും അമ്മയെയും ഓര്‍ക്കും. ഒരു നെടുവീര്‍പ്പോടെ യാത്ര തുടരും. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക