
ചിദംബരം സംവിധാനം ചെയ്ത ബാലന്‍ എന്ന ചിത്രത്തേയും താരങ്ങളേയും അണിയറപ്രവര്‍ത്തകരേയും അഭിനന്ദിച്ച് നടി ജ്യോതിക. ചിദംബരം ഒരുക്കിയ ചിത്രത്തെ അതിഗംഭീരമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ജിത്തു മാധവന്റെ എഴുത്ത്, നായിക ഫര്‍സാന, ആദിശേഷന്‍, ഡോളി ജൂണ്‍, ടൊവിനോ തോമസ് എന്നിവരുടെ പ്രകടനങ്ങളേയും ജ്യോതിക എടുത്തുപറഞ്ഞു.
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ് എന്നിവര്‍ക്കും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ജ്യോതിക പരാമര്‍ശിച്ചു. സൂര്യക്കൊപ്പം സംവിധായകന്‍ ചിദംബരത്തെ നേരിട്ടുകണ്ടതിന്റെ ചിത്രത്തോടൊപ്പമാണ് ജ്യോതികയുടെ കുറിപ്പ്.