Image

ഹിന്ദുവിനെ വിവാഹം ചെയ്യാന്‍ പേരും മതവും മാറിയിട്ടില്ല, വര്‍ഗീയത പറയുന്നവര്‍ നന്മ പഠിപ്പിക്കുന്നത് കോമഡി'

Published on 25 June, 2026
 ഹിന്ദുവിനെ വിവാഹം ചെയ്യാന്‍ പേരും മതവും മാറിയിട്ടില്ല, വര്‍ഗീയത പറയുന്നവര്‍ നന്മ പഠിപ്പിക്കുന്നത് കോമഡി'

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് രൂക്ഷമറുപടിയുമായി നടി ഉഷഹസീന. ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മില്‍ കടുത്ത വാക്പോര് നടക്കുന്നത്. ഉഷഹസീനയുടെ പേര് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിപ്രിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ഭര്‍ത്താവിന്റെ മതത്തിനനുസരിച്ചാണ് ഉഷഹസീന പേര് മാറ്റുന്നത് എന്ന് ധ്വനിപ്പിക്കുന്ന പരാമര്‍ശമാണ് അവര്‍ നടത്തിയത്. ഉഷ എന്നത് ബാലചന്ദ്രമേനോന്‍ ഇട്ടപേരാണെന്നും അല്ലാതെ ഹിന്ദുവിനെ വിവാഹം ചെയ്യാന്‍ താന്‍ പേര് മാറിയിട്ടില്ലെന്നും ഉഷഹസീന വ്യക്തമാക്കി.

ബാലചന്ദ്രമേനോന്‍ സാര്‍ അദ്ദേഹം പരിചയപ്പെടുത്തുന്ന നായികമാരുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്. 1988-ല്‍ ബാലചന്ദ്രമേനോന്‍ സാര്‍ മലയാള സിനിമയില്‍ എന്നെ നായികയായി  പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം ഇട്ട പേരാണ് ഉഷ. ഹസീന ഹനീഫ് എന്ന ഞാന്‍ അന്നുമുതല്‍ ഉഷ എന്ന പേരിലാണ് അറിയപ്പെട്ടത്. അല്ലാതെ ഹിന്ദുവിനെ വിവാഹം കഴിക്കാന്‍ വേണ്ടി പേരും മാറ്റിയിട്ടില്ല, മതവും മാറിയിട്ടില്ല. പുനര്‍വിവാഹം ചെയ്തപ്പോള്‍ ഹസീന എന്ന പേര് ചേര്‍ത്തിട്ടുമില്ല. ശരിയാണ്, ചിലര്‍ക്ക് ഞാന്‍ ഉഷയും ചിലര്‍ക്ക് ഞാന്‍ ഹസീ
നയും ആണ്. എന്റെ വീട്ടുകാരും എനിക്ക് അടുപ്പമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും എന്റെ നാട്ടുകാരും ഇപ്പോഴും എന്നെ ഹസീന എന്ന് തന്നെയാണ് വിളിക്കുന്നത്.' -ഉഷഹസീന പറഞ്ഞു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക