Image

വീല്‍ ചെയര്‍ സീനില്‍ ഡ്യൂപ്പിനെ ഏര്‍പ്പാടാക്കിയിരുന്നു, പക്ഷേ ആ സീന്‍ ചെയ്തത് ഞാന്‍ തന്നെയാണ്; ഡോളി ജൂണ്‍

Published on 25 June, 2026
വീല്‍ ചെയര്‍ സീനില്‍ ഡ്യൂപ്പിനെ ഏര്‍പ്പാടാക്കിയിരുന്നു, പക്ഷേ ആ സീന്‍ ചെയ്തത് ഞാന്‍ തന്നെയാണ്; ഡോളി ജൂണ്‍

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലന്‍. ഒരുപിടി പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണങ്ങള്‍ ആണ് ലഭിക്കുന്നത്. സിനിമയില്‍ കയ്യടി നേടിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അമ്മാമ്മയുടേത്. ചിത്രത്തില്‍ ഈ വേഷം ചെയ്തത് പുതുമുഖമായ ഡോളി ജൂണാണ്. പ്രേക്ഷകര്‍ കയ്യടിച്ച ഒരു സീനായിരുന്നു വീല്‍ ചെയറില്‍ വന്ന് വെടി വെക്കുന്നത്. ഇതിനെക്കുറിച്ച് പറയുകയാണ് ഡോളി ഇപ്പോള്‍. ഡ്യൂപ്പ് ഇല്ലാതെയാണ് ആ സീന്‍ ചെയ്തതെന്നും ഡോളി പറഞ്ഞു. 

വീല്‍ ചെയറില്‍ വന്ന് വെടി വെക്കുന്ന സീനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ആ സീന്‍ ആദ്യം ഡ്യൂപ്പിനെ വെച്ച് ചെയ്യാനിരുന്നതായിരുന്നു. പക്ഷേ, സീനെടുക്കുന്നതിന്റെ അന്ന് ഡ്യൂപ്പിന് അപകടം പറ്റി. ഡ്യൂപ്പിന്റെ ആവശ്യമില്ലെന്നും ഞാന്‍ ആ സീന്‍ ചെയ്തോളാമെന്നും പറഞ്ഞു. ഷൂട്ട് തുടങ്ങും മുന്‍പേ തന്നെ പ്രാക്ടീസ് ചെയ്യാനായി അവര്‍ തന്ന വീല്‍ ചെയര്‍ തന്നെയാണ് അത്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ആ വീല്‍ ചെയര്‍ അവര്‍ എനിക്ക് തന്നു.

റിലീസിന്റെ തലേന്ന് സിനിമ കാണാന്‍ എല്ലാവരും വിളിച്ചു. ടൊവിനോ, ഗണപതി, ചിദംബരം എല്ലാവരുമുണ്ടായിരുന്നു. അവരെ വിട്ടിട്ട് വരുന്നതില്‍ ചെറിയ വിഷമമൊക്കെ ഉണ്ടായിരുന്നു. അന്ന് ബാറില്‍ പോയി രണ്ടെണ്ണം അടിച്ചിട്ടാണ് പിരിഞ്ഞത്. നല്ല അനുഭവമായിരുന്നു. കഴിഞ്ഞദിവസം കൂടി ചിദംബരവും അയാളുടെ ഭാര്യയും വിളിച്ച് സുഖവിവരം അന്വേഷിച്ചു. എല്ലാവരും എന്നെ കാണണമെന്ന് പറയുന്നുണ്ട്. അങ്ങോട്ട് പോയി കാണാനുള്ള ആരോഗ്യമില്ല. ഈ ഷൂട്ടിംഗ് സമയത്തെ ഒന്നര മാസവും ഇപ്പോഴുള്ള ജീവിതത്തിലും എനിക്ക് സന്തോഷം ഉണ്ട്,' ഡോളി ജൂണ്‍ പറഞ്ഞു.

അതേസമയം, വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളില്‍ വേരൂന്നിയ, ആഴത്തിലുള്ള മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമാനുഭവത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ചിത്രം. ചിദംബരം സംവിധാനം ചെയ്ത്, ജിത്തു മാധവന്‍ രചിച്ച 'ബാലന്‍ ദി ബോയ്', വ്യത്യസ്തമായ ആഖ്യാന ശൈലികള്‍ക്ക് പേരുകേട്ട രണ്ട് പ്രശസ്ത കഥാകാരന്മാരുടെ കൂടിച്ചേരല്‍ കൂടിയാണ്. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് 'ബാലന്‍ ദി ബോയ്' അവതരിപ്പിക്കുന്നത്. കെ. വി. എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക