Image

ട്രില്യണയർ പദവിക്ക് പിന്നാലെ തിരിച്ചടി; മസ്കിന് നഷ്ടമായത് 350 ബില്യൺ ഡോളർ

Published on 24 June, 2026
ട്രില്യണയർ പദവിക്ക് പിന്നാലെ തിരിച്ചടി; മസ്കിന് നഷ്ടമായത് 350 ബില്യൺ ഡോളർ


ന്യൂയോർക്ക്: ലോകചരിത്രത്തിലാദ്യമായി ഒരു ട്രില്യൺ ഡോളർ ആസ്തിയുള്ള വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കി ദിവസങ്ങൾക്കുള്ളിൽ അവിശ്വസനീയമായ സാമ്പത്തിക തകർച്ച നേരിട്ട് ടെക് ഭീമൻ ഇലോൺ മസ്ക് മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സിന്റെ (SpaceX) ഓഹരി മൂല്യത്തിലുണ്ടായ കുത്തനെയുള്ള ഇടിവാണ് ആഗോള വ്യവസായ ലോകത്തെ ഞെട്ടിച്ച ഈ വൻ തിരിച്ചടിക്ക് കാരണമായത്. മസ്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാണിത്. വെറും ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 350 ബില്യൺ ഡോളറാണ് (ഏകദേശം 29 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) അദ്ദേഹത്തിന്റെ വ്യക്തിഗത സമ്പത്തിൽ നിന്ന് ഒലിച്ചുപോയത്. ഫോർബ്സ് മാഗസിന്റെ കണക്കുകൾ പ്രകാരം 1.45 ട്രില്യൺ ഡോളറിലെത്തി നിന്നിരുന്ന മസ്കിന്റെ ആസ്തി ഇതോടെ 1.1 ട്രില്യൺ ഡോളറിലേക്ക് കൂപ്പുകുത്തി.


ഈ മാസം ആദ്യം വിപണിയിലിറങ്ങിയ സ്പേസ് എക്സിന്റെ റെക്കോർഡ് ഐ.പി.ഒ. (IPC) ആഗോളതലത്തിൽ വൻ തരംഗം സൃഷ്ടിച്ചതോടെയാണ് മസ്ക് അത്യപൂർവ്വമായ ട്രില്യണയർ പദവിയിലേക്ക് ഉയർന്നത്. ആദ്യ മൂന്ന് ദിവസങ്ങളിൽ കമ്പനിയുടെ ഓഹരികൾ 67 ശതമാനം വരെ കുതിച്ചുയർന്നിരുന്നു. എന്നാൽ, പിന്നീട് തുടർച്ചയായ മൂന്ന് ട്രേഡിങ് സെഷനുകളിൽ ഓഹരികൾ വൻതോതിൽ ഇടിഞ്ഞതോടെ കമ്പനിയുടെ മൊത്തം വിപണി മൂല്യം 2.9 ട്രില്യൺ ഡോളറിൽ നിന്ന് 2 ട്രില്യൺ ഡോളറായി ചുരുങ്ങി. അതായത്, ഏകദേശം 928 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സ്പേസ് എക്സിന് മാത്രം നഷ്ടമായത്. 

കമ്പനിയുടെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പദ്ധതികൾക്കായി 20 ബില്യൺ ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ട് നിക്ഷേപ-ഗ്രേഡ് ബോണ്ട് ഓഫറിംഗ് (Bond offering) പ്രഖ്യാപിച്ചതാണ് ഓഹരി വിപണിയിൽ പെട്ടെന്നുള്ള തിരിച്ചടിയ്ക്ക് കാരണമായത്. കൃത്രിമ ബുദ്ധി മേഖലയിലെ ഭീമമായ നിക്ഷേപങ്ങൾ സാങ്കേതിക കമ്പനികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ താങ്ങാനാകുമോ എന്ന ആശങ്ക നിക്ഷേപകരിൽ ശക്തമായതാണ് ഈ കൂട്ടത്തോടെയുള്ള ഓഹരി പിൻവലിക്കലിന് വഴിവെച്ചത്. 

മുൻപ് 2022-ൽ ടെസ്ല ഓഹരികൾ ഇടിഞ്ഞപ്പോൾ 165 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായിരുന്നു മസ്കിന്റെ മുൻ റെക്കോർഡ് എങ്കിൽ, ഇത്തവണത്തെ നഷ്ടം അതിന്റെ ഇരട്ടിയിലേറെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക