
ന്യു യോർക്ക്: റോക്ക് ലാൻഡിലെ 96-മത് അസംബ്ലി ഡിസ്ട്രിക്ടിൽ ഡമോക്രാറ്റിക് പ്രൈമറിയിൽ പി.ടി. തോമസ് പരാജയപ്പെട്ടു. പി.ടി. തോമസിന് 1,577 വോട്ട് ലഭിച്ചപ്പോൾ നിലവിലുള്ള അസംബ്ലി അംഗം പാട്രിക്ക് കരോളിനു 6,659 വോട്ട് ലഭിച്ചു.
മലയാളി സമൂഹം ഈ തെരെഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷ പുലർത്തിയിരുന്നതാണെങ്കിലും അത് ഫലിച്ചില്ല. ഡിസ്ട്രിക്ടിൽ മൂവായിരത്തോള മലയാളി വോട്ടർമാർ ഉണ്ടായിട്ടും പകുതിയേ വോട്ട് ചെയ്തുള്ളു.
കോൺഗ്രസിലേക്ക് അഞ്ച് സ്ഥാനാർത്ഥികൾ തമ്മിൽ കടുത്ത മത്സരമാണ് ഇവിടെ നടന്നത്. അതിനാൽ അവരുടെ അനുയായികൾ വൻ തോതിൽ വന്നു വോട്ട് ചെയ്തു. അത് എതിർ സ്ഥാനാർഥിക്കു ഗുണം ചെയ്തു. സാധാരണ ഒരു പ്രൈമറിക്ക് ഇത്രയും വോട്ട് ഉണ്ടാവാറില്ല.

ഫലം നിരാശപ്പെടുത്തിയെന്നു കോൺകേഴ്സ് ഗ്ലോബൽ സെന്ററിൽ നടന്ന പാർട്ടിയിൽ പിടി. തോമസ് പറഞ്ഞു. എന്നാൽ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. അടുത്ത തവണയും മൽസരിക്കും. അതിനുള്ള തയ്യാറെടുപ്പ് ഇപ്പോൾ തന്നെ തുടങ്ങുകയാണ്.
തനിക്ക് വോട്ട് ചെയ്തവർക്കും തനിക്കു വേണ്ടി പ്രവർത്തിച്ചവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഈ മണ്ഡലം ഉൾപ്പെടുന്ന 17-മത് കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ ഡെമോക്റ്റിക് പ്രൈമറിയിൽ കെയ്റ്റ് കോൺലി 42.76 % വോട്ട് നേടി വിജയിച്ചു. വോട്ടുകൾ 7,253
എഫി ഗ്വാഡലൂപ്പ് ഫിലിപ്സ്- 12.97 % നേടി. വോട്ടുകൾ 2,199
രണ്ടാം സ്ഥാനത്തു വന്ന ബെത്ത് ഡേവിഡ്‌സണ് 40.50 % ലഭിച്ചു. വോട്ടുകൾ 6,870