Image

നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് - ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി

ജിനേഷ് തമ്പി Published on 24 June, 2026
നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ്  സെന്റ് ബസേലിയോസ് - ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി

നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് (ന്യൂജേഴ്സി) : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന് നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് - ഗ്രിഗോറിയോസ്  (SBSG)  മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍  ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത് . 'കൃപയുടെ പാത്രങ്ങള്‍' എന്നതാണ് ചിന്താ വിഷയം.

(2 തിമോത്തി 2:20-22 - എന്നാല്‍ ഒരു വലിയ വീട്ടില്‍ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താന്‍ വെടിപ്പാക്കുന്നവന്‍ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാല്‍ ശുദ്ധഹൃദയത്തില്‍ നിന്ന് കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്‌നേഹവും സമാധാനവും പിന്തുടരുക).

കോണ്‍ഫറന്‍സ് പ്രചാരണത്തിന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി ദേവാലയത്തില്‍ ഡോ. റെബേക്ക പോത്തന്‍, ഉമ്മന്‍ കാപ്പില്‍, അനില്‍ തോമസ്, ജെന്നിഫര്‍ അലക്‌സ്, ജൂലിയ അലക്‌സ്, സജി എം. പോത്തന്‍ എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി.

ദേവാലയ സെക്രട്ടറി വര്‍ഗീസ് മാത്യു, ട്രഷറര്‍ ആല്‍ബര്‍ട്ട് കുഞ്ഞുമോന്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഇടവക വികാരി ഫാ. വിജയ് തോമസ് ഇടവക കമ്മിറ്റിയോടൊപ്പം കോണ്‍ഫറന്‍സ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

ഡോ. റെബേക്ക പോത്തന്‍ കോണ്‍ഫറന്‍സ് കോര്‍ ടീമിനെയും കമ്മിറ്റി അംഗങ്ങളെയും പരിചയപ്പെടുത്തുകയും കോണ്‍ഫറന്‍സിനെ കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. സുവനീറിലേക്ക് ലേഖനങ്ങള്‍ അയക്കാനും വ്യക്തിഗത അല്ലെങ്കില്‍ ബിസിനസ്സ് പരസ്യങ്ങള്‍  നല്‍കി കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കാനും അവര്‍ ഇടവകാംഗങ്ങളോട് ആവശ്യപ്പെട്ടു.

ഉമ്മന്‍ കാപ്പില്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ചിന്താ വിഷയം,  കോണ്‍ഫറന്‍സ് തീയതി, സമയം, സ്ഥലം, പ്രഭാഷകര്‍, രജിസ്‌ട്രേഷന്‍ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വെക്കുകയും എല്ലാ ഇടവക അംഗങ്ങളെയും കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ്  ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ്  കോണ്‍ഫറന്‍സിലെ പ്രധാന പ്രഭാഷകര്‍.

ജൂലിയ അലക്‌സ് രജിസ്‌ട്രേഷനെയും സ്‌പോണ്‍സര്‍ഷിപ്പുകളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി.

ജെന്നിഫര്‍ അലക്‌സ് റാഫിള്‍, സൈറ്റ് & സൗണ്ട് ഷോ എന്നിവയെ കുറിച്ച് സംസാരിച്ചു.

അനില്‍ തോമസ് കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവെക്കുകയും കുട്ടികള്‍ കോണ്‍ഫറന്‍സില്‍  പങ്കെടുക്കുന്നതിന്റെ   പ്രാധാന്യം എടുത്തു പറയുകയും, ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ ഇടവക അംഗങ്ങളേയും പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സജി എം. പോത്തന്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും ഇടവക വികാരിക്കും ഇടവകാംഗങ്ങള്‍ക്കും ഊഷ്മളമായ സ്വാഗതത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു.  

ദേവാലയ വികാരി ഫാ. വിജയ് തോമസ് രജിസ്‌ട്രേഷന്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ അംഗങ്ങളെയും അച്ചന്‍ പ്രോത്സാഹിപ്പിക്കുകയും, കോണ്‍ഫറന്‍സ് ടീമിന്റെ സമര്‍പ്പണത്തിനു നന്ദി പറയുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി  https://fycnead.org/  സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്‌സ്  കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440
ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832
ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566

വാര്‍ത്ത അയച്ചത് - ജിനേഷ് തമ്പി
 

നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ്  സെന്റ് ബസേലിയോസ് - ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി
നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ്  സെന്റ് ബസേലിയോസ് - ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക