
താരസംഘടനയായ അമ്മയിലെ തര്‍ക്കം ഏറെ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഭരണസമിതിയിലെ 17 പേരുടെയും രാജി. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് പ്രസിഡന്റ് ശ്വേത്വ മേനോന്‍ ഉള്‍പ്പടെയുള്ളവരുടെ രാജി. യോഗത്തില്‍ മമ്മൂട്ടി പങ്കെടുത്തില്ലെന്നും മോഹന്‍ലാലിന്റെ ഇരുപ്പ് വിഷമിപ്പിച്ചെന്നും പറയുകയാണ് ബീന ആന്റണി. മോഹന്‍ലാല്‍ പറഞ്ഞ ഒരു കാര്യത്തില്‍ തങ്ങള്‍ എല്ലാവരും കയ്യടിച്ചുവെന്നും ബീന ആന്റണി പറഞ്ഞു
'മമ്മൂക്ക വന്നില്ല എന്താണ് കാരണം എന്നറിയില്ല. ലാലേട്ടന്‍ വന്നു വൈകുന്നേരം വരെ നിന്നു. ലാലേട്ടന് ഒരു കാര്യവും അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. പുള്ളി ഇരിയ്കുന്നത് കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. ഒരുപാട് സന്തോഷത്തോടെ വരണം എന്ന് ആഗ്രഹിച്ചതാണ്. ലാലേട്ടനെ പോലൊരു വ്യക്തി ഫ്രണ്ടില്‍ ഇരിക്കുകയാണ് അദ്ദേഹത്തിന്റെ മുന്നിലൂടെയാണ് ഈ ചര്‍ച്ചയും വഴക്കും നടക്കുന്നത്. ലാലേട്ടന്റെ ഉള്ളിലും ടെന്‍ഷന്‍ ഉണ്ടാകും. അദ്ദേഹത്തിന് കേറി എതിര്‍ക്കാനും പറ്റുന്നില്ല.
പുള്ളി പക്ഷെ കേറിയിട്ട് ഒറ്റ കാര്യം പറഞ്ഞു, 'എനിക്കിത് കണ്ടിന്യൂ ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ പറ്റില്ല.. ഇവര്‍ക്ക് 45 ദിവസം കൂടെ കൊടുക്കാന്‍ പറ്റുമെങ്കില്‍ കൊടുക്കാം അത് ജനറല്‍ബോഡിയ്ക്ക് വിട്ടുതരുന്നു. നിങ്ങള്‍ പറയുന്നതുപോലെ തീരുമാനിക്കാം വരെ മുന്നോട്ട് കൊണ്ടുപോകണം എന്ന് പറയാന്‍ ഞാന്‍ ആളല്ല എന്ന് ലലേട്ടന്‍ പറഞ്ഞു. പുള്ളിയെല്ലാം കേട്ടുകൊണ്ടിരിക്കുകയാണല്ലോ ഏകദേശം അരമുക്കാല്‍ മണിക്കൂര്‍ അന്‍സിബ സംസാരിച്ചു. നിങ്ങള്‍ക്ക് തീരുമാനം എടുക്കാം എന്നാണ് ലാലേട്ടന്‍ പറഞ്ഞത്.
പക്ഷെ അദ്ദേഹം പറഞ്ഞ ഒരു വാക്കില്‍ എല്ലാവരും കയ്യടിച്ചു. ''നിങ്ങള്‍ ആരും പേടിക്കണ്ട. ഇനി എന്തൊക്കെ പ്രശ്‌നം ഉണ്ടെങ്കിലും അമ്മ എന്നും സേഫ് ആയിരിക്കും, അതില്‍ ഞാന്‍ ഉറപ്പ് തരുന്നു എന്ന് ലാലേട്ടന്‍ പറഞ്ഞു''. അത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി,' ബീന ആന്റണി പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങളെ എല്ലാം അമ്മയിലെ വഴക്ക് ബാധിച്ചുവെന്നും സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വന്നിട്ട് പരാജയപ്പെട്ട് പോയതില്‍ തനിക്ക് വിഷമം ഉണ്ടെന്നും ബീന ആന്റണി കൂട്ടിച്ചേര്‍ത്തു.