Image

കുഞ്ഞിക്കൂനനിലെ വാസു അണ്ണനാണ് റഫറന്‍സ് തന്നത്, ചുവപ്പിക്കാന്‍ കണ്ണില്‍ ഇട്ടത് ഒരു പൂവിന്റെ പൊടിയാണ്; കലാഭവന്‍ ഷാജോണ്‍

Published on 24 June, 2026
 കുഞ്ഞിക്കൂനനിലെ വാസു അണ്ണനാണ് റഫറന്‍സ് തന്നത്, ചുവപ്പിക്കാന്‍ കണ്ണില്‍ ഇട്ടത് ഒരു പൂവിന്റെ പൊടിയാണ്; കലാഭവന്‍ ഷാജോണ്‍

 

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടിയാണ് തിയേറ്റര്‍ വിട്ടത്. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു കലാഭവന്‍ ഷാജോണിന്റെ സഹദേവന്‍ എന്ന കഥാപാത്രം. ദൃശ്യം ആദ്യ ഭഗത്തില്‍ ഉണ്ടായിരുന്ന സഹദേവന്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടായിരുന്നില്ല അതീവ രഹസ്യമായിട്ടായിരുന്നു സഹദേവന്റെ വേഷം മൂന്നാം ഭാഗത്തില്‍ അണിയറപ്രവര്‍ത്തകര്‍ കൊണ്ട് വന്നത്. സിനിമ റീലീസ് ആയതിന് പിന്നാലെ സഹദേവന്റെ ലുക്കില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഥാപാത്രത്തിന്റെ കണ്ണിലെ ചുവപ്പ് കുറച്ച് കൂടിപ്പോയി എന്ന വിമര്‍ശനവും എത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് പറയുകയാണ് കലാഭവന്‍ ഷാജോണ്‍. തനിക്ക് തന്ന റഫറന്‍സ് കുഞ്ഞിക്കൂനനിലെ വാസുഅണ്ണന്‍ ആയിരുന്നുവെന്നും ചുവപ്പിക്കാന്‍ കണ്ണില്‍ ഇട്ടത് ഒരു പൂവിന്റെ പൊടിയാണെന്നും ഷാജോണ്‍ പറഞ്ഞു. നടന്റെ ഭാര്യ കൂടിയായ ഡിനിയുടെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.


'ഇതിന്റെ റഫറന്‍സ് തന്നെ ജിത്തുഭായി പറഞ്ഞത് സായിചേട്ടന്റെ കുഞ്ഞിക്കൂനനിലെ ക്യാരക്ടറിനെ പറ്റിയിട്ടാണ്. ഇയാളെ ഇന്റര്‍വലില്‍ കാണിക്കുമ്പോള്‍ തന്നെ ഒന്ന് ഞെട്ടണം, ആളുകള്‍ക്ക് ഇത് പഴയ സഹദേവന്‍ അല്ല ഇയാള്‍ ഇച്ചിരി കുഴപ്പക്കാരനാ എന്നുള്ളത് ഒരു ഫസ്റ്റ് ലുക്കില്‍ തന്നെ കിട്ടണം. അപ്പോള്‍ കണ്ണ് ചുമപ്പിക്കാം മീശ ഒന്ന് പിരിച്ച് താടി വെട്ടരുത് ഇനി എന്ന് ജീത്തു എന്നോട് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക