
തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനെ പത്തു വര്‍ഷക്കാലം ശ്രദ്ധേയമായ നിലയില്‍ നയിച്ച മെമ്പര്‍ സെക്രട്ടറിയും നാടക-ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂര്‍ സ്ഥാനം ഒഴിഞ്ഞു. ഭരണ മാറ്റത്തെ തുടര്‍ന്ന് നല്‍കിയ രാജികത്ത് പരിഗണിച്ച് സാംസ്‌കാരികകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി രജനി എം. ആണ് ചുമതല ഏറ്റെടുത്തത്.