Image

റോയി ചെങ്ങന്നൂരിനെ ഫോമ നാഷ്ണല്‍ അഡൈ്വസറി ചെയര്‍മാനായിവിജയിപ്പിക്കുക

Published on 24 June, 2026
റോയി ചെങ്ങന്നൂരിനെ  ഫോമ നാഷ്ണല്‍ അഡൈ്വസറി ചെയര്‍മാനായിവിജയിപ്പിക്കുക

ന്യു യോർക്ക്: ഫോമ നാഷ്ണല്‍ അഡൈ്വസറി കൗൺസിൽ ചെയര്‍മാനായി റോയി ചെങ്ങന്നൂർ മത്സരിക്കുന്നു. ദീർഘകാല സംഘടനാ പ്രവർത്തനവും നിറഞ്ഞ സൗഹൃദവും കൈമുതലായുള്ള റോയ് ഈ സ്ഥാനത്തിന് സർവഥാ യോഗ്യനാണ്.

1989 ല്‍ ചെങ്ങന്നൂര്‍ എസ്.എന്‍ കോളേജില്‍   പഠിച്ചു കൊണ്ടിരിക്കുന്നപ്പോള്‍ അമേരിക്കയ്ക്ക് കുടിയേറി. കോളേജ് കെ.എസ്.യു. നേതാവും, പേരിശ്ശേരി സെന്റ് മേരിസ് പള്ളിയുടെ യൂത്ത് ലീഗ് സെക്രട്ടറിയും  സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകനുമായിരുന്നു

2004-ല്‍ ഹഡ്‌സന്‍ വാലി മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റായി. അതേ വര്‍ഷം അവിഭക്ത  ഫൊക്കാനയുടെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. 2008 മുതല്‍ 2010 വരെ ഫോമയുടെ റീജിണല്‍ വൈസ് പ്രസിഡന്റ്, 2012 മുതല്‍ 2020 വരെ റോമയുടെ പ്രസിഡന്റ്, ചിക്കാഗോ ഫോമ കണ്‍വന്‍ഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, മെക്‌സിക്കോ - കണ്‍വന്‍ഷന്‍ വിഐപി കോര്‍ഡിനേറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചു.

ആദ്യമായി 2010 ല്‍ ന്യൂയോര്‍ക്കില്‍ ഇന്‍ഡ്യ ഡേ പരേഡ് ഫ്‌ളോട്ട് ഉണ്ടാക്കുവാന്‍ മുന്‍പന്തിയിലായിരുന്നു. ഇന്‍ഡ്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ സമരത്തില്‍ എംബസിയില്‍ ജാഥ നടത്തി. പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. കേരള എന്റര്‍ടെയ്ന്‍മെന്റ്‌സ് കോ യുടെ ഉടമസ്ഥനാണ്. മലയാളം സിനിമാ നടന്‍മാരുടെ സ്‌റ്റേജ് ഷോകള്‍ നിരന്തരം നടത്തിയിരുന്നു.  

മുതിര്‍ന്ന നേതാക്കള്‍ക്കു വേണ്ടി ഫോമയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനതെക്കുള്ള  ഇലക്ഷനില്‍ മാറി നിന്ന ചരിത്രവുമുണ്ട് . നീണ്ട പതിനാലു വര്‍ഷം ഫോമയില്‍ ഒരു സ്ഥാനവും കമ്മിറ്റിയില്‍ ഏറ്റെടുത്തിട്ടില്ല.

രാഷ്ട്രീയം, ആത്മീയം, സിനിമ നടന്‍മാര്‍ മുതലായവരുടെ ഉറ്റ സുഹൃത്താണ്. എപ്പോള്‍ വിളിച്ചാലും 100-ല്‍ കുറയാത്ത ആളുകള്‍ ഒന്നിച്ചു കൂടുന്ന  വലിയ സുഹൃത്ത് ബന്ധത്തിനുടമയാണ്.   ഏക മകന്‍ ജേക്ക് റോയി കോളേജില്‍ പഠിക്കുന്നു.

ഏവരും  വോട്ട് ചെയ്ത് നാഷ്ണല്‍ അഡൈ്വസറി ചെയര്‍മാനായി തന്നെ വിജയിപ്പിക്കാന്‍ റോയ് ചെങ്ങന്നൂർ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു. ജൂലൈ 30 മുതല്‍ ആഗസ്റ്റ് 2 വരെ ഏവരെയും ഹൂസ്റ്റണ്‍ കണ്‍വന്‍ഷന് കാണാം.

ചെങ്ങന്നൂര്‍ക്കാരന്‍ ആയ റോയി പഠിച്ചതും സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും പാലായില്‍ ആയിരുന്നു. പിതാവ് പി.എം.ചെറിയാന്‍ ഒരു പോലീസ് ഓഫീസര്‍ ആയിരുന്നു. ചെങ്ങന്നൂര്‍ പേരിശ്ശേരി മുതയില്‍ പുത്തന്‍വീട്ടില്‍ കുടുംബവും, അമ്മ കരിങ്ങാട്ടില്‍  കുടുംബവുമാണ്. പിതാവിന്റെ കസിന്‍ ആണ് ഡോ.കെ.എം. ചെറിയാന്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക