
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ ദൈവസഭ കൊട്ടാരക്കര, മാറനാട് സഭാംഗം, ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ കുഞ്ഞുമോൻ (28) പന്തളത്തു വെച്ച് വാഹനാപകടത്തിൽ മരിച്ചു . മുളക്കുഴയിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം .
ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൺവൻഷൻ ക്വയറിൽ ചില വർഷങ്ങൾ അംഗമായിരുന്നു. മൃതദേഹം കല്ലിശേരി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
പിതാവ്: കുഞ്ഞുമോൻ, മാതാവ്: ലാലി, ഏക സഹോദരി കൃപ.
കൂടുതൽ വിവരങ്ങൾ പിന്നാലെ.