
ഡാളസ് : മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും നയിക്കുന്ന ആകർഷമായ താരനിശ അമേരിക്കയിൽ പര്യടനം നടത്തുന്നു. ഗാലക്സി എന്റർടൈൻമെന്റസ് ബാനറിൽ സെപ്റ്റംബർ 20 ന് പ്ലാനോ ഇവന്റ് സെന്ററിൽ തുടക്കം കുറിച്ച് ന്യൂയോർക്ക്, ഹൂസ്റ്റൺ തുടങ്ങി അമേരിക്കയിലെ വിവിധ സിറ്റികളിൽ ഈ ഷോ ഉണ്ടായിരിക്കുന്നതായിരിക്കുമെന്ന് ഗാലക്സി എന്റർടൈൻമെന്റസ് ടീം അംഗങ്ങളായ ബിജിലി ജോർജ്, ബാബുക്കുട്ടി സ്‌കറിയ, ടി.വി വർഗീസ്, തോമസ് കോശി, സനുപ് എബ്രഹാം എന്നിവർ അറിയിച്ചു.

മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ കൂടാതെ രമേശ് പിഷാരടി, ഉണ്ണി മേനോൻ, സിതാര കൃഷ്ണകുമാർ,അഫ്സൽ,സാനിയ ഐയ്യപ്പൻ തുടങ്ങി എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിൽ നിന്നുമുള്ള വൻ താരനിര അണിനിരക്കുന്ന ഒരു ഗംഭീര ടീം ഈ ഷോയുടെ ഭാഗമായിട്ടുണ്ട്.അതു കൊണ്ടു തന്നെ ഈ ഷോ അമേരിക്ക കണ്ട മികച്ച ഷോയിൽ ഒന്നായിരിക്കുമെന്ന് ഗാലക്സി എന്റർടൈൻമെന്റസ് അംഗങ്ങൾ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. ഈ ഷോയിലെക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. പാസ്റ്റർ ഷിബു സാമൂവൽ ആശീർവാദത്തോടെ പ്രസ്സ് ക്ലബ് ഭാരവാഹികളായ പി പി ചെറിയാൻ, രാജു തരകൻ, അനശ്വരം മാമ്പിള്ളി, ജോർജ് ഇട്ടൂപ്പ് (ലയൺസ് ക്ലബ് ) നൈനാൻ മാത്യു (പ്രസിഡന്റ്, ഇന്ത്യ കൽച്ചുറർ & എഡ്യൂക്കേഷൻ സെന്റർ ), ജോജോ കോട്ടക്കൽ (ഡാളസ് മച്ചാൻ ), ജിജി പി സ്‌കറിയ (യൂത്ത് ഓഫ് ഡാളസ്) , എബി, വിന്നി തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു കിക്ക് ഓഫ് .