Image

സംഭാവന തട്ടിപ്പ്: രാമക്ഷേത്ര ഭരണത്തിൽ യുപി സർക്കാരിന്റെ അടിയന്തര ഇടപെടൽ; ദൈനംദിന ചുമതലകൾ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന്

Published on 23 June, 2026
സംഭാവന തട്ടിപ്പ്: രാമക്ഷേത്ര ഭരണത്തിൽ യുപി സർക്കാരിന്റെ അടിയന്തര ഇടപെടൽ; ദൈനംദിന ചുമതലകൾ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന്, ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലയിൽ നിർണ്ണായക മാറ്റങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെയും സാമ്പത്തിക കാര്യങ്ങളുടെയും പൂർണ്ണ മേൽനോട്ടച്ചുമതല അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ശശാങ്ക് ത്രിപാഠിക്ക് കൈമാറി ഉത്തരവായി.

നേരത്തെ ആർഎസ്എസ്, സംഘപരിവാർ ബന്ധമുള്ള നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റിനായിരുന്നു ക്ഷേത്രത്തിന്റെ നിയന്ത്രണം. എന്നാൽ, ക്ഷേത്ര ഫണ്ടിൽ ഏകദേശം 200 കോടി രൂപയുടെ തിരിമറി നടന്നുവെന്ന ഗുരുതരമായ ആരോപണം ഉയർന്നതോടെയാണ് സർക്കാർ ഇടപെടലുണ്ടായത്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമാണ് ഈ അഴിമതിവിഷയം ആദ്യം പുറത്തുകൊണ്ടുവന്നത്. സംഭാവനയായി ലഭിച്ച പണത്തിലും മറ്റ് വസ്തുവകകളിലും വലിയ തോതിലുള്ള കൃത്രിമത്വം നടന്നിട്ടുണ്ടെന്നാണ് പ്രധാന ആരോപണം.

ഈ വിഷയം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം, ആഭ്യന്തര വകുപ്പിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ അടുത്ത അനുയായി ടിനു യാദവ് ഉൾപ്പെടെയുള്ളവർക്കെതിരെ റിപ്പോർട്ടിൽ ഗുരുതരമായ പരാമർശങ്ങളുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണനിർവ്വഹണം ജില്ലാ ഭരണകൂടത്തെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കർശനമായ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക