Image

പോലീസുകാരാനായി റോഷന്‍ വീണ്ടുെമത്തുന്നു; ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഉയിര്‍ ട്രെയിലര്‍

Published on 23 June, 2026
പോലീസുകാരാനായി റോഷന്‍ വീണ്ടുെമത്തുന്നു; ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഉയിര്‍ ട്രെയിലര്‍

 

ജോസഫ്, ശിക്കാര്‍, വര്‍ഗം, വാസ്തവം തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ക്ക് ശേഷം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഉയിര്‍ ട്രെയിലര്‍ റിലീസ് ചെയ്തു.

പോലീസ് ഉദ്യോഗസ്ഥനായ അന്‍ഷാദിന്റെ ജീവിതത്തിലെ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ റോഷന്‍ മാത്യുവാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കണ്ണൂര്‍ ധര്‍മടം പോലീസ് സ്റ്റേഷനില്‍ പ്രൊബേഷന്‍ കാലയളവില്‍ സേവനമനുഷ്ഠിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ അജീബ് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് റോഷന്‍ എത്തുന്നത്.

വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നിഖില്‍ കെ. മേനോനും ഷാജി മാറാടും ചേര്‍ന്നാണ്.

ബൈജു സന്തോഷ് ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ വിനീത് തട്ടില്‍, ദിവ്യ എം നായര്‍, സന്തോഷ് ത്രിവിക്രമന്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, വിനോദ് സാഗര്‍, അതുല്യ ചന്ദ്ര, ശ്രുതി മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ബോളിവുഡ് താരങ്ങളായ സയാമി ഖേര്‍, മഹേഷ് ഷെട്ടി എന്നിവര്‍ അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക