Image

തുടക്കം (പി.സിസിലി)

Published on 21 June, 2026
തുടക്കം (പി.സിസിലി)

തുടക്കമൊരു കാര്യമല്ല ഖേദിക്കേണ്ടോട്ടും
അദൃശ്യാമാമൊരു കരസ്പർശമുണ്ടതിൽ
ഒടുക്കം ഗൌരവമാണ് സംശയിക്കേണ്ടൊട്ടും
കാലത്തിൻ ഗതി കാണുവാൻ മനുഷ്യനാവില്ല
ഫലം കിട്ടാതുള്ളധ്വാനമെല്ലാം  വ്യർഥം.
ഓർക്കണമെപ്പോഴും ഹൃസ്വമാണീ -
മാനുഷ്യജിവിതമൂഴിയിലെന്ന സത്യം .
എന്നാളും  നിൽനിൽക്കുമാസത്യത്തെ -
വിട്ടെന്തിനെ പുൽകിയാലും മർത്യനു
ശാന്തി കിട്ടില്ലൊരുനാളുമീഭൂവിൽ.
നിത്യമായൊരു ജീവിതമുണ്ടെന്ന -
ശാസ്വത സത്യത്തെ മറന്നൊരാ-
മർത്ത്യന്റെ ആർത്തിയൊന്നുമേ
ഫലം ചെയ്തീടാപരത്തിൽ .
നന്മമാത്രം നിറച്ചു   മർത്യനെ സൃഷ്ടിച്ചു
നന്മകളത്രയും കുഴിച്ചിട്ടു തിന്മയിൽ
തന്നിഷ്ടമായി വളർന്ന മർത്യൻ
ചുറ്റിലും ഇരുട്ട് പരത്തി പടർന്നുനിൽക്കുമ്പോൾ
മുറിച്ചു മാറ്റുവാൻ സൃഷ്ടാവ് വന്നെത്തി .
ചെത്തിയൊരുക്കുവാനൊട്ടു നേരമില്ലെന്നു
ചൊല്ലിയത് കേട്ട് നടുങ്ങി നിൽക്കുമ്പോൾ
നേരിന്റെ വഴിവിട്ടു നന്മയെ കൈവിട്ട ദേഹത്തെ വിട്ട്
ദ്ദേഹി  പരലോകം   പുൽകിയല്ലോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക