Image

ഇളമഴയായും തെളിവെയിലായുമച്ഛൻ (ജയശ്രീ പള്ളിക്കൽ)

Published on 21 June, 2026
ഇളമഴയായും തെളിവെയിലായുമച്ഛൻ (ജയശ്രീ പള്ളിക്കൽ)

വീണ്ടുമൊരു പിതൃദിനം...!

സൗമ്യദീപ്തമായ ഒരു സാന്നിധ്യ മായി എപ്പോഴും എന്നിൽ നിറയു ന്ന പിതൃസ്‌മൃതിയെ പുൽകിയുണ ർത്താൻ  ഒരു പിതൃദിനം ആവശ്യ മുണ്ടോ? ഇല്ലേയില്ല....

അങ്ങനെ വല്ലപ്പോഴും ഓർക്കാൻ മാത്രം അച്ഛൻ എന്നെ വിട്ട് എവി ടേക്കാണ് പോയത്? അച്ഛൻ എന്നിൽ തന്നെ ഉണ്ടല്ലോ. അമ്മയും...

മണ്ണും മഴയും പകലും രാത്രിയും അറിയാൻ ഞാൻ ഇങ്ങോട്ടു പുറപ്പെടുന്നതിനും മുമ്പ് അവർ ഇരുവരും രണ്ടിടങ്ങളിൽ എന്നെ ചുമന്നു നടന്നത് പോലെ ഞാൻ ഇന്ന് അവരെ ചുമന്നു നടക്കുക യാണല്ലോ...

രക്തമായും മാംസമായും ജീനുക ളായും ജീവനായും എന്നിൽ തുടി ക്കുന്നത് അവർ തന്നെയല്ലേ...?
എന്നിൽ നിന്ന് അല്പനേരത്തേക്ക് ഞാൻ അച്ഛനെ ഒന്ന് അടർത്തി മാറ്റി നിറുത്തി നിങ്ങൾക്ക് വേണ്ടി വീണ്ടും ഒന്ന് നോക്കിക്കാണാൻ ശ്രമിക്കട്ടെ...

അച്ഛനെ അങ്ങനെ അധികം കാണാൻ കിട്ടാത്ത ഒരു കുട്ടിക്കാലം ആയിരുന്നു എന്റേത്.
അച്ഛൻ നാട്ടിൽ ഇല്ലാത്തതുകൊ ണ്ടല്ല.നാട്ടിൽ തന്നെയാണ് ജോലി. തൊഴിൽ കൊണ്ട് ബാങ്ക് ജീവന ക്കാരനായിരുന്നെങ്കിലും ആൾ പൊതുക്കാര്യ പ്രസക്തനായിരു ന്നതിനാൽ ഓഫീസ് കഴിഞ്ഞാൽ രാത്രി ഇരുട്ടുന്നത് വരെയുള്ള  തിരക്കുകൾക്ക് ശേഷം ഏറെ വൈകിയാവും  അച്ഛൻ വീട്ടിൽ എത്തുക. അന്നൊക്കെ അപ്പോ ഴേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും.

രാവിലെയോ, ആൾ ജോലിക്ക് പോകുന്നതിനു മുമ്പു തന്നെ ഒരു പറ്റം ആളുകൾ മുറ്റത്ത് എത്തിയി ട്ടുണ്ടാവും. കുടുംബ വഴക്കുകൾ, അതിർത്തി തർക്കങ്ങൾ, പൊലീ സ് കേസുകൾ... സർക്കാർ ഓഫീ സുകളിലേക്ക് അപേക്ഷ എഴുതി ക്കേണ്ടവർ, പരിപാടികൾക്ക് ക്ഷ ണിക്കാൻ എത്തുന്നവർ, പണം കടം വാങ്ങാൻ വരുന്നവർ... നോട്ടീസുകൾ തയ്യാറാക്കേണ്ടവ ർ അങ്ങനെ...
ജോലിക്ക് പോകാൻ മുടി ചീകി ക്കൊണ്ടിരിക്കുമ്പോഴായിരിക്കും ഒരാൾ വന്ന് ഒരു അപേക്ഷ എഴു തിക്കൊടുക്കാൻ ആവശ്യപ്പെടു ക. ഞാൻ വീട്ടിൽ ഉള്ളപ്പോഴാണെ ങ്കിൽ അച്ഛൻ  പറഞ്ഞു തന്ന് എ ന്നെക്കൊണ്ട് എഴുതിക്കും. അങ്ങ നെ കുട്ടിക്കാലത്ത് തന്നെ അത്ത രം ഏർപ്പാടുകളിൽ ഞാൻ ഒരു 
എക്സ്പെർട്ട് ആയി.

അച്ഛന്റെ, വീട്ടുമുറ്റത്തെ ഈ 'ബ ഹുജന സഭ'  പ്രധാന പരീക്ഷകൾ ക്ക് പഠിക്കുന്ന കാലത്ത്  എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അ ച്ഛൻ വീട്ടിൽ ഉള്ള പകൽ നേരങ്ങ ളിൽ വീട്ടിൽ നിന്നിറങ്ങി പറമ്പി ന്റെ അതിരിലെ മരച്ചുവടുകളി ലും മറ്റുമായിരുന്നു എന്റെ പഠി ത്തം. രാത്രി അതിനും സാധ്യതയി ല്ലാത്തതു കാരണം,പഠനം പോ ലെയുള്ള കാര്യങ്ങൾക്ക് അത്യ ന്തം സ്വകാര്യതയും നിശ്ശബ്ദത യും വേണ്ട ഞാൻ പലപ്പോഴും അച്ഛനോട് പരിഭവിച്ചിട്ടുമുണ്ട്.
എങ്കിലും ആളുകൾക്ക് എന്തിനും ഏതിനും ബാലകൃഷ്ണപിള്ള സാർ തന്നെ വേണം എന്നായാൽ 
എന്തു ചെയ്യും...

അച്ഛൻ പറഞ്ഞാൽ തീരാത്ത അ തിരു തർക്കങ്ങളും കുടുംബ വഴ ക്കുകളും അന്ന് നാട്ടിൽ ഇല്ലായി രുന്നു. പലരും വരുന്നത് മദ്യപനാ യ ജീവിതപങ്കാളിയുടെ തല്ലു കൊ ണ്ട് ഉടുതുണി കീറിയും പരിക്കുക ൾ പറ്റിയും മറ്റുമാണ്. പക്ഷേ ആ മദ്യപൻ അച്ഛൻ വിളിപ്പിച്ചാൽ വ രും, പറഞ്ഞാൽ കേൾക്കും, പ്ര ശ്നത്തിന് പരിഹാരം ഉണ്ടാകും. അത് ഒരു ഇന്ദ്രജാലം തന്നെ ആ യിരുന്നു അച്ഛന്റെ മാത്രമായ ഒരു മന്ത്രവിദ്യ.
പണമോ പ്രതാപമോ അധികാര മോ അല്ല അതിന്റെ അടിസ്ഥാനം, അവരുടെ കഷ്ടതകളിലും വേദന കളിലും അവരോട് ചേർന്ന് നിൽ ക്കാനും  സഹായിക്കാനും അച്ഛൻ കാട്ടിയിരുന്ന മന:സ്ഥിതിയായിരു ന്നു ആ അനുസരണകളുടെ പി ന്നിലെ ചാലകശക്തി എന്ന് ഞാൻ പിന്നീടറിഞ്ഞു...

കുടുംബത്തോടുള്ളതിലേറെ കൂ റും താൽപര്യവും പുറം കാര്യങ്ങ ളിൽ ആണ് എന്ന പരിഭവം അ മ്മയുടെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടാകുമായിരുന്നു. അത് ഒരു പരിധിവരെ കുടുംബ കാര്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എ ന്ന് പറയുന്നതിലും തെറ്റില്ല. കുടും ബ കാര്യങ്ങൾ, പാടത്തെയും പറ മ്പിലെയും കൃഷി ഒക്കെ അമ്മയു ടെ മേൽനോട്ടത്തിൽ ആയിരുന്നു.

അച്ഛന്റെ സഹായത്താൽ ജീവിത മാർഗം ലഭിച്ചവർ, ആശയറ്റു നിൽ ക്കുമ്പോൾ അച്ഛൻ കൂട്ടിക്കൊണ്ടു പോയി രോഗം സുഖപ്പെടുത്തി കൊടുത്തവർ, അങ്ങനെ പലരും പിന്നീട് ആ സ്നേഹവാത്സല്യങ്ങ ൾ എന്നോടും പ്രകടിപ്പിക്കാൻ തു ടങ്ങിയപ്പോഴാണ് എന്റെ അച്ഛൻ ആളുകൾക്ക് അത്രയും വേണ്ട പ്പെട്ട ഒരാളായിരുന്നു എന്ന് എനി ക്ക് ബോധ്യപ്പെട്ടത്.

നല്ല വായനക്കാരനും അച്ഛൻ ത ന്നെ ഉപേക്ഷിച്ചുകളഞ്ഞ  ഒരു എ ഴുത്തുകാരനും ആയിരുന്നു അച്ഛ ൻ. എല്ലാ തിരക്കുകളും കഴിഞ്ഞ് പാതിരാ നേരങ്ങളിൽ ഒറ്റയ്ക്കിരു ന്ന് പുസ്തകം വായിക്കുന്ന അച്ഛ ൻ ഇപ്പോഴും ഓർമ്മയിലുണ്ട്. ഉറ 
ക്കപ്രിയനായ അച്ഛന്  നാട്ടുകാർ വേണ്ടത്ര ഉറക്കം അനുവദിക്കാറി  ല്ല. എന്നിട്ടും പാതിരാകളിൽ ഉണ ർന്നിരിക്കാൻ അച്ഛന് രണ്ടേ രണ്ട് പ്രേരണകളേ ഉള്ളൂ.

വായനയ്ക്ക്, അല്ലെങ്കിൽ പരിസ ര പ്രദേ ശങ്ങളിലുള്ള സാമ്പത്തി ക സ്ഥാപനങ്ങളുടെ ടാലിയാവാ ത്ത,ദുർഘടം പിടിച്ച കണക്കുകൾ ശരിയാക്കിയെടുക്കാൻ കാൽക്കു ലേറ്ററും, അക്കൗണ്ട് രജിസ്റ്ററുമാ യി. [ഇത് പലപ്പോഴും പുലർച്ച വ രെ നീണ്ടു പോകാറുണ്ട്.]
അതിനവരുടെ ഏക ആശ്രയമാ യിരുന്നു അച്ഛൻ.

അച്ഛന്റെ മിക്ക സ്വഭാവങ്ങളും, അ ലർജി പോലെയുള്ള ചില അസു ഖങ്ങൾ പോലും എനിക്ക് കിട്ടിയി ട്ടുണ്ട്.ഒരേ ഒരു കാര്യത്തിൽ മാത്ര മാണ് ഞങ്ങൾക്കിടയിൽ വൈരു ദ്ധ്യം. കുട്ടിക്കാലം മുതൽ ഗണിത ശാസ്ത്രത്തിൽ അച്ഛൻ അതി വി ദഗ്ധനായിരുന്നു. അത് അച്ഛന്റെ അധ്യാപകരും സഹപാഠികളും ഒക്കെ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ഞാനോ അക്കങ്ങളുടെ  ശത്രു വും...!

ഹോമിയോ ചികിത്സാ പദ്ധതിയെ ക്കുറിച്ച്  അവഗാഹമുണ്ടായിരു ന്നു അച്ഛന്. വേണ്ടപ്പെട്ടവർക്ക് ചി കിത്സയും നൽകുമായിരുന്നു. എ ന്നെ ഒരു ഹോമിയോ ഡോക്ടർ ആക്കുക എന്നതായിരുന്നു അച്ഛ ന്റെ ആഗ്രഹം. തിരു. ഗവ. ഹോമി യോ മെഡിക്കൽ കോളജിന്റെ അന്നത്തെ സൂപ്രണ്ട് ആ യിരുന്ന ഡോ. പ്രസന്ന അച്ഛന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരു ന്നു. അവരുടെ പിന്തുണയും ഈ അഭിപ്രായത്തിനു പിന്നിൽ ഉണ്ടാ യിരുന്നുവത്രേ!എന്നാൽ കണക്ക് ഉൾപ്പെട്ട് വരുന്ന ശാസ്ത്ര വിഷയ ങ്ങളോട് മുഖം തിരിക്കുന്ന എനി ക്കുണ്ടോ അതിൽ താല്പര്യം...?
അങ്ങനെ അച്ഛന്റെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് സാധിച്ചില്ല. ഞാൻ എനിക്ക് കാലം കരുതിവച്ചിരുന്ന വഴികളിലൂടെ  സഞ്ചരിച്ചു.

അമച്വർ ഗ്രൂപ്പുകൾക്ക് വേണ്ടിയു ള്ള നാടകങ്ങൾ, നാടകഗാനങ്ങ ൾ, കഥാപ്രസംഗങ്ങൾ കവിതകൾ ഒക്കെ അച്ഛൻ എഴുതുമായിരു ന്നു. ഒപ്പം വിശേഷാവസരങ്ങളിൽ നാട്ടിലെ സംഘടനകളുടെ നാടക ങ്ങളിൽ അഭിനയിക്കുന്നതും ന ന്നേ ചെറുപ്പത്തിൽ ഞാൻ കണ്ടി ട്ടുണ്ട്.
എന്നാൽ കൃത്യാന്തര ബാഹുല്യങ്ങ ളുടെ തിരക്കിൽ തന്നിലെ എഴു ത്തുകാരനെ അച്ഛൻ എവിടെയോ ഉപേക്ഷിച്ചു...

വളരെ  ബൃഹത്തായ ഒരു പുസ്ത ക ശേഖരം അച്ഛന് ഉണ്ടായിരുന്നു. അവിടെയാണ് എന്റെ അക്ഷരപ രിചയം നാമ്പിട്ടത്.

എനിക്കന്ന് അപ്രാപ്യമായ തടിയ ൻ പുസ്തകങ്ങൾ ആയിരുന്നു ഏറെയും. ഇംഗ്ലീഷിലും മലയാള ത്തിലും ഉള്ളവ.രാഷ്ട്രീയ ഗ്രന്ഥ ങ്ങൾ, ആത്മകഥകൾ, ജീവചരി ത്രങ്ങൾ സഹകരണ വകുപ്പുമാ യി ബന്ധപ്പെട്ട പുസ്തകങ്ങൾ, ഹോമിയോ ചികിത്സാ പദ്ധതി ഉൾക്കൊള്ളുന്ന 'മെറ്റീരിയ മെഡി ക്ക' അങ്ങനെ...

കൂട്ടത്തിൽഇതിഹാസ പുരാണ ങ്ങൾക്കും ഇരുകവിത്രയങ്ങൾ ക്കും പുറമേ ചങ്ങമ്പുഴയും തിരു നല്ലൂരും ഓ എൻവിയും ആർ സു ഗതനും വൈലോപ്പിള്ളിയും, ജി യും ബാലാമണിയമ്മയും ഉൾപ്പെ ടെയുള്ള കവികളും, വൈക്കം മു ഹമ്മദ്‌ ബഷീറും എംടിയും, കാരൂ രും, ടീ സരസ്വതി അമ്മയും തുട ങ്ങി ഒരു പറ്റം കഥാകാരരും കാമ്പി ശ്ശേരിയും, തോപ്പിൽ ഭാസിയും ഒ ക്കെ ഉൾപ്പെടുന്ന മറ്റൊരു വിഭാഗ വും കുടിയിരിക്കുന്ന ഷെൽഫുക ൾ...

ആറും ഏഴും വയസ്സ് ഒക്കെയുള്ള എനിക്ക് എന്താണ് വായിക്കേണ്ട ത് എന്നോ കുട്ടികൾക്കുള്ള പു സ്തകം ഏതെന്നോ  ഒന്നും അറി യില്ല. എങ്കിലും അച്ഛന്റെ ഗ്രന്ഥപ്പു ര എനിക്ക് വലിയൊരു ആകർഷ ണമായിരുന്നു. പൊക്കത്തിൽ അ ടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങ ൾ എത്താത്തത് കൊണ്ട് സ്റ്റൂൾ എടുത്തിട്ട് വലിഞ്ഞു നീണ്ട് അവ എടുക്കാൻ ശ്രമിക്കുകയും പല പ്പോഴും നിലം പൊത്തുകയും ചെ യ്യുന്ന എന്റെ അവസ്ഥകണ്ട് അച്ഛ ൻ തന്നെ എനിക്ക് വായിക്കാൻ പറ്റുന്ന ചില പുസ്തകങ്ങൾ അവ യിൽ നിന്ന് തെരഞ്ഞെടുത്തു ത ന്നു.

എന്നാൽ സുന്ദരമായ 'കുനുകുന്ത ള വലയാങ്കിത കര്‍ണ്ണാന്തിക ദേശ മു'ള്ള ഒരു സുന്ദരിയുടെ മുഖചിത്ര മുണ്ടായിരുന്ന തിരുനെല്ലൂരിന്റെ 'റാണി'യാണ് ആ കൂട്ടത്തിൽ അ ന്ന് കാഴ്ചയിൽ എന്നെ ഏറെ ആ കർഷിച്ചത്.
ഏഴ് വയസ്സുകാരിയായ ഞാൻ അ മ്മയെക്കൊണ്ട് ആ കവിത ഈ ണത്തിൽ ചൊല്ലിച്ചു. നൃത്തവും സംഗീതവും ശാസ്ത്രീയമായി അ ഭ്യസിച്ചിരുന്ന, അഭ്യസിപ്പിച്ചിരുന്ന ആളാണ് അമ്മ.അമ്മയുടെ മനോ ഹരമായ ആലാപനത്തിൽ, പ്രണ യം എന്തെന്നറിയാത്ത ഏഴ് വയ സ്സുകാരിയെ ആ പ്രണയഭംഗകാ വ്യം വല്ലാതെ മുറിവേൽപ്പിച്ചു...

കവിത ആസ്വദിക്കാൻ കൊള്ളാ വുന്ന ഒന്നാണ് എന്ന ചിന്ത അവി  ടെ നിന്നാണ് ആരംഭിച്ചത്. തുടർ ന്ന് അച്ഛന്റെ ശേഖരത്തിൽ ഉണ്ടാ യിരുന്ന ഒഎൻവിയുടെ ആദ്യ പു സ്തകമായ 'കടിഞ്ഞൂൽക്കനിക ൾ 'എന്ന കവിതാസമാഹാരം വാ യിച്ചു. അതോടെ പുസ്തകങ്ങൾ എനിക്ക് പ്രിയപ്പെട്ടവരായിത്തീർ ന്നു. അത് വായനയുടെ ബർമു ഡാ ട്രയാങ്കിളിലേക്കുള്ള എന്റെ കൂപ്പുകുത്തലായിരുന്നു.

പള്ളിക്കൽ എന്ന കൊച്ചു ഗ്രാമ ത്തിലും ചെറുകുന്നം, തെങ്ങമം, തോട്ടുവ തുടങ്ങിയ പരിസരപ്രദേ ശങ്ങളിലും ആദ്യകാലങ്ങളിൽ ഉണ്ടായ പല ഗ്രന്ഥശാലകളും തുട ക്കം കുറിച്ചതിൽ അച്ഛന്റെ പുസ് തകങ്ങൾക്കുള്ള പങ്ക് എത്രത്തോ ളമായിരുന്നു എന്ന് അവയുടെ ഭാ രവാഹികൾ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ അച്ഛന്റെ ഗ്രന്ഥപ്പുര മെ ലിഞ്ഞു.

വായനയിലുള്ള എന്റെ ഭ്രാന്ത് തി രിച്ചറിഞ്ഞ അച്ഛൻ അക്കാലത്ത് ലഭ്യമായ എല്ലാ ബാലമാസികക ളും ശാസ്ത്ര പ്രസിദ്ധീകരണങ്ങ ളും എനിക്ക്  പതിവായി വരുത്തി ത്തന്നു. എന്നിട്ടും മതിയാവാതെ നാട്ടിലെ ഗ്രന്ഥശാലയിൽ ഞാൻ അംഗമായി.

ഏതാണ്ട് ഏഴാം വയസ്സിൽ ആരം ഭിച്ച വായന പത്തു വയസ്സിൽ എത്തിയപ്പോഴേക്കും എന്നെ എഴു ത്തിന്റെ പാതയിൽ കൊണ്ടെത്തി ച്ചു. ഞാൻ എന്തൊക്കെയോ കു ത്തിക്കുറിക്കുന്നത് തിരിച്ചറിഞ്ഞ അച്ഛൻ അവ തിരുത്തി തരാനും, ചില വിഷയങ്ങൾ തന്ന് എന്നെ ക്കൊണ്ട് കവിത എഴുതിക്കാനും മത്സരങ്ങളിലേക്ക് അയച്ച് കൊടു പ്പിക്കാനും ഒക്കെ ശ്രദ്ധ വച്ചു.

അങ്ങനെ വല്ലപ്പോഴുമൊക്കെ കി ട്ടിയിരുന്ന സമ്മാനങ്ങൾ എനിക്ക് വലിയ പ്രോത്സാഹനമായി. വീട്ടി ൽ അച്ഛൻ തന്നെ എന്നോടൊപ്പം മത്സരാർഥിയായി ഇരുന്നുകൊണ്ട് കവിത എഴുതുകയും ഉണ്ടായിട്ടു ണ്ട്. അവയുടെ വരികൾ പോലും പലതും ഞാൻ വ്യക്തമായി ഓർ ക്കുന്നു.

തുടർന്ന് ഞാൻ സ്കൂൾ നാടക ങ്ങളിൽ വേഷമിടാനും, സാഹിത്യ മത്സരങ്ങളിൽ സ്ഥിരമായി സമ്മാ നം നേടാനും ഒക്കെ ആരംഭിച്ച പ്പോൾ അച്ഛന് കൂടുതൽ ആവേശ മായി.

ഇന്ന് വേദികളിൽ പ്രഭാഷണം കഴി ഞ്ഞ് ഇറങ്ങുമ്പോൾ 'പ്രസംഗം ന ന്നായി'എന്ന അഭിനന്ദനം പലപ്പോ ഴും എനിക്ക് കിട്ടാറുണ്ട്. അത് തീ ർച്ചയായും എന്റെ അച്ഛന് അവ കാശപ്പെട്ടതാണ്. പ്രസംഗകല വേ ണ്ടതുപോലെ എന്നെ പരിശീലിപ്പി ച്ചെടുത്തത് അച്ഛനാണ്. ബാങ്ക് കലോത്സവത്തിലുൾപ്പെടെ  മത്സ ര ങ്ങളിലും പങ്കെടുപ്പിച്ചിരുന്നു.

അച്ഛൻ നല്ലൊരു പ്രസംഗകനായി രുന്നു. ഞാൻ പഠിച്ചിരുന്ന സ്കൂളു കളിൽ വിശേഷാവസരങ്ങളിൽ അതിഥികൾക്കൊപ്പം അച്ഛനും എത്താറുണ്ടായി രുന്നു. നാട്ടിലും പരിസരപ്രദേശങ്ങളിലും എന്ത് പ്രധാന പരിപാടി ഉണ്ടായാലും അവിടെയെല്ലാം അച്ഛൻ സംസാ രിക്കാൻ ഉണ്ടാവും. അന്നൊക്കെ അത് എനിക്ക് വലിയ അഭിമാനം ഉണ്ടാക്കിയിട്ടുണ്ട്. വളരുമ്പോൾ അച്ഛനെപ്പോലെ നന്നായി പ്രസം ഗിക്കണം എന്ന് ഞാനും ആഗ്രഹി ച്ചു. അങ്ങനെയാണ് എന്നിൽ ഒരു പ്രഭാഷക രൂപപ്പെട്ടത്.

സ്നേഹം അമിതമായി പ്രകടിപ്പി  ക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല അച്ഛന്. എന്നാൽ ഒരിക്കലും തല്ലു കയോ വഴക്കു പറയുകയോ ഉ ണ്ടായിട്ടില്ല. അതെല്ലാം അമ്മയു ടെ വകുപ്പുകൾ ആയിരുന്നു.

പൂർണ്ണസ്വാതന്ത്ര്യവും എനിക്ക് തന്നിരുന്നു. ചെറിയ പ്രായത്തിൽ വേണ്ടത്ര അറിവില്ലാത്ത വിഷയ ങ്ങളിൽ പോലും  ആവ ശ്യപ്പെട്ടാ ൽ അല്ലാതെ അഭിപ്രായപ്രകടന മോ നിയന്ത്രണമോ നടത്തിയിരു ന്നില്ല അച്ഛൻ എന്നത് ചിലപ്പോ ഴൊക്കെ ചില പാകപ്പിഴകളിൽ കലാശിച്ചിട്ടുമുണ്ട്.

സ്വന്തം ഉടുപ്പിലും നടപ്പിലും ഒന്നും വലിയ ശ്രദ്ധയുള്ള ആളായിരുന്നി  ല്ല. പോളിയെസ്റ്റർ ഡബിൾ മുണ്ടാ ണ് വീട്ടിലും പുറത്തും പതിവു വേ ഷം. ആകെയുള്ള ആഡംബരം ധാരാളം ഷർട്ടുകൾ ഉണ്ടായിരുന്നു എന്നതാണ്. പാന്റ്സ്  അപൂർവമാ യി മാത്രമേ ധരിക്കാറുള്ളൂ. അതു കൊണ്ടുതന്നെ വീടിനടുത്തുള്ള സ്കൂളിന്റെ സമയത്ത് സ്കൂളിലേ ക്ക് നടന്നുവരുന്ന കുട്ടികൾക്കെ തിരെ രാവിലെ ടൂ വീലറിൽ ജോ ലിക്ക് പോകുന്ന  അച്ഛനെ അട യാളമാക്കിക്കൊണ്ട് കുട്ടികൾ പറ യാറുണ്ടായിരുന്നു  'ആ മുണ്ടുടു ക്കുന്ന സാർ പോയിക്കഴിഞ്ഞിട്ട് അല്ലെങ്കിൽ അതിനുമുമ്പ്' എന്ന്...

ഗ്രാമത്തനിമയുള്ള നാട്ടുഭക്ഷണ ങ്ങളോട് ആയിരുന്നു ആൾക്ക് പ്രിയം. എന്റെ 'ഇലക്കറി പ്രാന്തും' മറ്റെങ്ങുനിന്നും കിട്ടിയതല്ല. ഒന്നി നോടും പരിഭവമോ പരാതിയോ ഇല്ലാത്ത പ്രകൃതം.

സ്വഭാവ സ്ഥിരതയും ധൈര്യവും ആദർശ ബോധവുമൊക്കെ എടു ത്തു പറയേണ്ട ഗുണങ്ങളാണ്. ഞാൻ എഴുതിത്തുടങ്ങി അത്യാ വശ്യം സമാന്തരമാസികകളിലേ ക്ക് ഒക്കെ കടന്നുവന്ന കാലത്ത് അച്ഛന് പരിചയമുള്ള നിരവധി പ്ര സിദ്ധീകരണ സംഘങ്ങളും പത്ര മാസികകളും കയ്യെത്തും ദൂരത്തി ൽ  ഉണ്ടായിരുന്നു. എന്നാൽ മക ൾക്ക് വേണ്ടി ഒരു ശുപാർശ ചെ യ്യുക എന്നത് അച്ഛന്റെ ആദർശ ത്തിന് വിരുദ്ധമായതിനാൽ അച്ഛ ൻ ഒരിക്കലും അത് ചെയ്യുകയു ണ്ടായില്ല. അത് എന്റെ കഴിവു കൊണ്ട് ഞാൻ സ്വയം നേടിയെടു ക്കേണ്ടതാണ് എന്നതായിരുന്നു അച്ഛന്റെ നയം. എന്നാൽ മറ്റുള്ള വർക്ക് വേണ്ടി എന്തും ചെയ്യുക യും ചെയ്യും.

അതുപോലെ സമ്പാദ്യങ്ങൾ കൂട്ടി വയ്ക്കണമെന്നോ കുടുംബാംഗ  ങ്ങൾ ആഭരണങ്ങളും മറ്റും അ ണിഞ്ഞ് മോടിയിൽ നടക്കണം എന്നോ ഒന്നും നിർബന്ധമുണ്ടാ യിരുന്നില്ല.

അച്ഛന്റെ ശമ്പളം വീട്ടിലെത്തുന്ന തിന് മുമ്പ് തന്നെ, വണ്ടിക്കൂലി ക ടം വാങ്ങി ബാങ്കിലെത്തി അതി ന്റെ നല്ലൊരു പങ്ക് വാങ്ങിയെടു ക്കുന്ന പാവപ്പെട്ട കുറേ മനുഷ്യരു ണ്ടായിരുന്നു നാട്ടിൽ. ആ ഔദാര്യ മനോഭാവം മുതലെടുത്തവരും കുറവല്ല.

എന്റെ കുടുംബ വീടിനെപ്പറ്റി പറ ഞ്ഞാൽ ആ കാലഘട്ടത്തിലെ ഭേ ദപ്പെട്ട ഒരു വീട് എന്നു പറയാമെ ങ്കിലും, മനസ്സുവച്ചാൽ അച്ഛന് അ ത് അല്പം  വിപുലമായി പണികഴി പ്പിക്കാമായിരുന്നു. എന്നാൽ മിത മായ ജീവിത സാഹചര്യങ്ങളിൽ ജീവിച്ചുകൊണ്ട് ബാക്കി മറ്റുള്ള വർക്ക് പങ്കിടുക എന്ന നിലപാടാ ണ് അച്ഛനെ നയിച്ചത്. ഇത് പല പ്പോഴും അമ്മയുടെയും മറ്റു ബ ന്ധുക്കളുടെയും പരാതിക്ക് കാര ണമായിത്തീർന്നിരുന്നു.

പുരോഗമന ചിന്ത അച്ഛനിൽ രൂ ഢമൂലമായിരുന്നു.അതുകൊണ്ടുതന്നെ എന്റെ അത്തരം പ്രവണത കൾക്ക് എല്ലാ പിന്തുണയും അച്ഛ ന്റെ ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ട്. അതും പലപ്പോഴും മറ്റുള്ളവരുടെ നീരസത്തിന് ഇടയാക്കിയിട്ടുണ്ട്.

എന്റെ കുട്ടിക്കാലത്ത്, തേനീച്ചക ളെ വളർത്തി തേനെടുക്കൽ, പൂ ച്ചെടി വളർത്തൽ ഇതൊക്കെ അ ച്ഛന് പ്രിയപ്പെട്ട ഹോബികൾ ആ യിരുന്നു. അമ്മവീടിന്റെ ടെറസ്സിൽ വലിയൊരു ഉരുളി കമഴ്ത്തിയ പോലെ തൂങ്ങിക്കിടന്ന, ഇടയ്ക്കി ടെ വീട്ടുകാരെയും പറമ്പിൽ പണി യുന്നവരെയും ആക്രമിച്ചുകൊ ണ്ടിരുന്ന  'ഞൊടിയൽ' എന്ന ആ ക്രമണകാരിയായ വലിയ ഇനം തേനീച്ചകളുടെ അപകടകരമായ കൂട്ടിൽ നിന്നും അച്ഛൻ ഒരു കു ത്തു പോലും വാങ്ങാതെ തേൻ എടുക്കുന്നതും അത് മാറ്റി സ്ഥാ പിക്കുന്നതും ഞാൻ അതിശയ ത്തോടെ  നോക്കി നിന്നിട്ടുണ്ട്. തേ നീച്ച പ്രേമം കിട്ടിയില്ലെങ്കിലും പൂ ച്ചെടി പ്രേമം എനിക്കും പകർന്നു കിട്ടി.

അക്കാലത്ത് ഗ്രാമപ്രദേശങ്ങളിൽ നിലനിന്നിരുന്ന അന്ധവിശ്വാസ  ങ്ങളും  അയുക്തിക ഭയങ്ങളും അച്ഛനെ തീണ്ടിയിരുന്നില്ല. ചില സ്ഥലങ്ങളിൽ പ്രേതബാധയുണ്ട് എന്ന് 'സ്വാനുഭവം' കൊണ്ട് ബോ ധ്യപ്പെട്ടതായി പറഞ്ഞ പല ആളു കളും നിർദ്ദേശിച്ച ഇടങ്ങളിൽ പാ തിരായ്ക്ക് ഒറ്റയ്ക്ക് പോയി അത് പ്രേതമല്ല എന്ന് ബോധ്യപ്പെടുത്തി യ സംഭവങ്ങൾ നർമ്മ സല്ലാപ ങ്ങൾക്കിടയിൽ  അച്ഛന്റെ കൂട്ടു കാർ വിശദീകരിച്ച് കേട്ടിട്ടുണ്ട്.

കലർപ്പില്ലാത്ത ശാസ്ത്രബോധ വും ഒപ്പം മനുഷ്യയുക്തിയിൽ അധിഷ്ഠിതമായ ശാസ്ത്രത്തി ന്റെ പരിമിതിയെക്കുറിച്ചുള്ള ബോധവും അച്ഛനുണ്ടായിരുന്നു.
അതുപോലെ വളർച്ചയുടെ ഘട്ട  ങ്ങളിൽ പരിചിതമല്ലാത്ത ജീവി താവസ്ഥകളോട് എങ്ങനെ പ്രതി കരിക്കണം എന്ന് കൃത്യമായ അ വബോധം നൽകിയതും അച്ഛനാ ണ്.

പ്രത്യേകിച്ചൊരു കാരണവുമില്ലാ തെ ഒരാളോ ഒരു കൂട്ടം ആളുക ളോ നമ്മെ വെറുക്കുകയും ഒറ്റ പ്പെടുത്തുകയും അകറ്റി നിർത്തു കയും ചെയ്യുന്നത് എപ്പോഴാണ്...?

എന്റെ ജീവിതത്തിൽ നിരവധി തവണ അത്തരം ഒറ്റപ്പെടുത്തലു കളും തമസ്കരണങ്ങളും  നേരി ടേണ്ടി വന്നിട്ടുണ്ട്.

ചെറിയ ക്ലാസ്സുകളിൽ വച്ച് അവ രെക്കാൾ കൂടുതൽ മാർക്ക് നേടി യാൽ പ്രിയപ്പെട്ട കൂട്ടുകാരിൽ നിന്ന്, പിന്നീട് ജീവിതത്തിന്റെ ഓ രോ ഘട്ടങ്ങളിലും എഴുത്തിന്റെ വഴികളിലും, തൊഴിലിടത്തും, ഒ ക്കെ  അത് ഞാൻ നേരിട്ടു. ഇപ്പോ ഴും നേരിടുന്നു...

നേര് പറയുന്നതിന്, തെറ്റിനെ എ തിർക്കുന്നതിന്, നിശിതമായ വിമ ർശനത്തിന്, പറയാനുള്ളത് കൃത്യ മായി മുഖത്തു നോക്കി പറയുന്ന തിന്, എവിടെയെങ്കിലുമൊക്കെ മികവു കാട്ടുന്നതിന് അങ്ങനെയ ങ്ങനെ...

തുടക്കത്തിൽ മറ്റുള്ളവരുടെ ഈ പെരുമാറ്റത്തിൽ എനിക്ക് ഒരു അസ്കിതയൊക്കെ തോന്നിയി രുന്നു.
ഒരിക്കൽ ചെറിയ ക്ലാസിൽ വച്ചു ണ്ടായ അത്തരമൊരു അനുഭവ ത്തിൽ നൊമ്പരപ്പെട്ട് ഞാൻ വീട്ടി ലിരിക്കുമ്പോൾ അച്ഛൻ കാര്യം തിരക്കി. ക്ലാസ്സിൽ ഒപ്പം പഠിക്കു ന്ന മറ്റ് ഒന്ന് രണ്ടു കൂട്ടുകാരെക്കാ ൾ ഓണ പരീക്ഷയ്ക്ക് ചില വിഷ യങ്ങളിൽ എനിക്ക് അല്പം മാർക്ക് കൂടിയിട്ടുണ്ട്. അതിന്റെ പേരിൽ അവർ എന്നോട് പിണങ്ങി. പിണ ക്കം ആഴ്ചകൾ നീണ്ടു.
പിണങ്ങി ഇരിക്കുന്നവരോട് അ ങ്ങോട്ട് ചെന്ന് കൂട്ടുകൂടുക അന്നേ എന്റെ സ്വഭാവമല്ല. എന്നാൽ നല്ല വിഷമം ഉണ്ട് താനും.

അച്ഛൻ ചോദിച്ചു "അവർ എന്തി നാണ് പിണങ്ങിയത്? നീ അവരോ ട് എന്തെങ്കിലും തെറ്റ് ചെയ്തോ?"
"ഇല്ല..."
"നീ മാർക്ക് കൂടുതൽ വാങ്ങിയതി നല്ലേ  അവർ പിണങ്ങിയത്?"
"അതെ"
"അത് അസൂയയുടെ പിണക്കമാ ണ്. നീ അതിൽ  വിഷമിക്കുകയല്ല അഭിമാനിക്കുകയാണ് വേണ്ടത്" എന്ന് അച്ഛൻ തിരുത്തിത്തന്നു. 'ഫലമുള്ള മാവിനേ ഏറു കൊള്ളൂ' അച്ഛൻ പറഞ്ഞു...

അസൂയ പിണക്കവും വൈരാഗ്യ വും വിദ്വേഷവും ഒക്കെ ആയി രൂ  പാന്തരപ്പെടും എന്നത് അന്ന് എ നിക്ക് പുതിയ അറിവായിരുന്നു...!

ചെറിയ പ്രായത്തിലെ കൂട്ടുകാരു ടെ പിണക്കം പിന്നീട് പരിഹരിക്ക പ്പെട്ടു. എന്നാൽ പിന്നീട് ജീവിത ത്തിലെ നിരവധി ഘട്ടങ്ങളിൽ ഈ അസൂയാ നിർഭരമായ ആക്രമ ണം, പലതരത്തിലുള്ള യുദ്ധങ്ങ ളായി എനിക്ക് നേരിടേണ്ടി വന്നി ട്ടുണ്ട്. അപ്പോഴൊക്കെ വളരെ പെ ട്ടെന്ന് അത് തിരിച്ചറിയാനും  തള രുന്നതിനു പകരം അത് ആസ്വദി ച്ചുകൊണ്ട് അതിന്റെ കാരണമാ യിരിക്കുന്നത് എന്തോ അത് കൂടു തൽ ശക്തമാക്കാനുമുള്ള വന്യമാ യ ഒരു ത്വര, എന്റെ സ്വഭാവത്തി ന്റെ ഭാഗമായി. അത് എനിക്ക്  ഗു ണകരവുമായി.

അച്ഛന്റെ, സഹജീവികളോടുള്ള ദ യ എടുത്തു പറയേണ്ട ഒരു ഗുണ മായിരുന്നു. അത് പല കാര്യങ്ങളു മായി ബന്ധപ്പെടുത്തി മുമ്പ് തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

സഹകരണ മേഖലയിലാണ് അച്ഛ ൻ പ്രവർത്തിച്ചിരുന്നത്. കൂടുതൽ കാലവും ഡെപ്യൂട്ടേഷനിൽ ആയി രുന്നു. അക്കാലത്തൊക്കെ തൊ ഴിലിന്റെ ഭാഗമായി, ലോണെടുത്ത കുടുംബങ്ങളിൽ ജപ്തി ചെയ്യാൻ പോകേണ്ടതുണ്ടായിരുന്നു അച്ഛ ന്.

പലകുടുംബങ്ങളിലും ചെല്ലുമ്പോ ൾ അവിടുത്തെ അവസ്ഥ വളരെ ദയനീയമാണ് എന്നച്ഛൻ പറയാറു ണ്ടായിരുന്നു. എന്നാൽ കൃത്യനിർ വഹണത്തിൽ വീഴ്ച വരുത്താൻ നിർവാഹമില്ലല്ലോ.

അങ്ങനെ ഒരിക്കൽ കല്ലടയിൽ ജോലി ചെയ്യുമ്പോൾ വളരെ ദരിദ്ര മായ ഒരു വീട്ടിൽ ചെന്നു. ജപ്തി ചെയ്യാനുള്ള സാധനങ്ങൾ സഹാ യികൾ പുറത്തേക്ക് പെറുക്കി കൊണ്ടുപോയപ്പോൾ  ആ വീട്ടി ലെ തയ്യൽക്കാരിയായ വീട്ടമ്മ ത ന്റെ തയ്യൽ യന്ത്രത്തെ കെട്ടിപ്പിടി ച്ചു കൊണ്ട് "എന്റെ പൊന്നു സാ റേ ഇത് കൊണ്ടുപോകല്ലേ... എനി ക്കിത് മാത്രമേയുള്ളൂ..." എന്ന് കര ഞ്ഞപേക്ഷിച്ചു.
അന്ന്  പുറത്തെടുത്തിട്ട ആ തയ്യ ൽ മെഷീൻ തിരികെ വീട്ടിനക ത്തേക്ക് എടുത്തു വയ്പ്പിച്ചു കൊ ണ്ട് അത് ലിസ്റ്റിൽ നിന്ന് ഒഴിവാ ക്കിയപ്പോൾ ആ വീട്ടമ്മയുടെ ന ന്ദിയും സന്തോഷവും കണ്ടു നിൽ ക്കാൻ ആവില്ലായിരുന്നു  എന്ന് അന്ന് വൈകുന്നേരം അച്ഛൻ എ ന്നോട്  പറഞ്ഞു.

നാട്ടിൽ തന്നെ ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ അച്ഛനും ഞാനും തമ്മിൽ കത്തിടപാടുകൾ ഉണ്ടായിരുന്നു. വസ്ത്രഭ്രമം ചെറു തിലേ അല്പം കൂടുതലായ എനി ക്ക് അത് സംബന്ധിച്ച കാര്യങ്ങളാ യിരി ക്കും ഏറ്റവും കൂടുതൽ എ ഴുതാൻ ഉണ്ടാവുക.ഒന്നോ രണ്ടോ ആഴ്ചകൾ കഴിഞ്ഞു വരുമ്പോൾ എന്റെ 'ഭാവനയിൽ വിരിഞ്ഞ' തു ണിത്തരങ്ങൾ അച്ഛന്റെ ബാഗിൽ ഉണ്ടാവും.അന്ന് എന്റെ പ്രിയ പല ഹാരം ആയിരുന്ന പ്ലം കേക്കിനൊ പ്പം.

98 ൽ കൊല്ലം ജില്ലാ സഹകരണ ബാങ്കി ന്റെ കരുനാഗപ്പള്ളി ഈവ നിംഗ് ബ്രാഞ്ചിൽ നിന്ന് അസി. മാനേജരായി അച്ഛൻ വിരമിച്ചു.

അതോടെ വിശ്രമമല്ല, അച്ഛനെ കാത്തിരുന്നത്. പണ്ടേ ഹരമായി രുന്ന പൊതു ജീവിതത്തിലേക്ക് പൂർണമായും മുഴുകി. പാർട്ടി മീറ്റി ങ്ങുകൾക്കും ഇലക്ഷൻ കാലത്ത്
ഗാനങ്ങളും മറ്റും തയ്യാറാക്കി, ചിട്ട പ്പെടുത്തിക്കൊണ്ടുള്ള വമ്പിച്ച പ്ര ചരണ പരിപാടികൾക്കും പണ്ടേ സ്ഥിരം അണിയറയായിരുന്ന വീട് എപ്പോഴും സജീവമായി. അതിഥി കളെ ഊട്ടിയും സൽക്കരിച്ചും അ മ്മ അവിശ്രമം ഓടിനടന്നു.

യാത്രകളും പുലർച്ചയോളം  നീളു ന്ന  മറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടി യുള്ള അക്കൗണ്ട്  വർക്കുകളും 
[ഇത് സൗജന്യ സേവനമാണ്.] രാ ഷ്ട്രീയ ഭാരവാഹിത്വങ്ങളും ഒക്കെ ചേർന്ന് അച്ഛന്റെ ആരോഗ്യത്തെ  കുറേശ്ശെ  കാർന്നെടുത്തു...

ഒരു അറ്റാക്ക് വന്ന് ആശുപത്രിയി ൽ  പ്രവേശിപ്പിച്ചപ്പോൾ അച്ഛനെ കൊണ്ടു പോയ വാഹനത്തിന് തൊട്ടു പിന്നാലെയാണ് ഞങ്ങൾ അവിടെ എത്തിയത്. ഏറെ കഴി ഞ്ഞ് ബോധം വീണ്ടുകിട്ടിയപ്പോൾ ഐസിയൂവിൽ കിടന്നുകൊണ്ട് ഗ്ലാസ് ചേംബറിനു  വെളിയിൽ എ ല്ലാം തകർന്നു നിന്ന എന്നോട്  "എ നിക്ക് കുഴപ്പമൊന്നുമില്ല"എന്ന് തലയുയർത്തി ആംഗ്യഭാഷയിൽ പറഞ്ഞ അച്ഛന്റെ ചിത്രം ഇപ്പോ ഴും മിഴിവോടെ അകത്തെ ആൽ ബത്തിൽ...

എന്റെ ചില കടുംപിടുത്തങ്ങളിൽ തിരുത്തുകൾ വരുത്തിയിട്ടുള്ളത് അച്ഛനാണ്.
അർഹമായ പരിഗണന ലഭിക്കാ ത്ത ഇടങ്ങളിൽനിന്ന് മാറിനിൽ ക്കുക എന്റെ സ്വഭാവമാണ്. ഒരി ക്കൽ അങ്ങനെ നാട്ടിലെ ഒരു പ്രോഗ്രാമിൽ നിന്നും മാറി നിന്ന പ്പോൾ 'നമ്മൾ മാറി നിന്നാൽ നമു ക്കാണ് നഷ്ടം. സംഘാടകർക്ക് എന്തു നഷ്ടപ്പെടാനാണ് 'എന്നു പറഞ്ഞ് അച്ഛൻ എന്നെ നിർബ ന്ധിച്ച് അയച്ചു. 
" winner never quits quitter never wins "
അത് അച്ഛന്റെ ഉപദേശമായിരു  ന്നു.
എന്നാൽ ഇപ്പോഴും അർഹമായ പരിഗ ണന കിട്ടാത്ത ഇടങ്ങളിൽ നിന്ന് ഞാൻ പിൻവലിയാറുണ്ട് എന്നതാണ് സത്യം. അതാണ് എന്റെ ശരി. സാരമില്ല.അച്ഛന് എന്നെ മനസ്സിലാകും.

മരണത്തെക്കുറിച്ച് അച്ഛന് മുൻ കൂട്ടി അറിയാമായിരുന്നു. അതിന് ഒരാഴ്ച മുമ്പ് അത് എന്നോട് സൂ ചിപ്പിക്കുകയുമുണ്ടായി. അച്ഛന് തെറ്റില്ല എന്ന് ഉറപ്പുണ്ടായിട്ടും അങ്ങനെ സംഭവിക്കില്ല എന്ന്, എ ന്നെത്തന്നെ വിശ്വസിപ്പിക്കാൻ വേണ്ടി ഞാൻ വാദിച്ചു. കുടുംബ ക്ഷേത്രത്തിൽ അച്ഛന്റെ പേരിൽ വഴിപാടുകൾ നടത്തി.

പക്ഷേ 2012 ഏപ്രിൽ 21ന് വൈ കുന്നേ രം അഞ്ചരയ്ക്ക് ഒരിക്ക ലും അവസാനിക്കാത്ത അനാഥ ത്വം എനിക്ക് സമ്മാനിച്ചു കൊണ്ട് അച്ഛന്റെ ഭൗതിക സാന്നിധ്യം എ നിക്ക് നഷ്ടമായി...

എന്നാൽ ഉരുക്കു വേനലുകളിൽ ഇളമഴയായും മരവിപ്പിന്റെ ഋതു ക്കളിൽ തെളിവെയിലായും അച്ഛ ൻ ഇപ്പോഴും എന്നിൽ ജീവിക്കു ന്നു.സൗമ്യ ദീപ്തമായ ഒരു സാന്നി ധ്യമായി...

കണ്ണാടി നോക്കിയാൽ എനിക്ക് അച്ഛനെ കാണാം. എന്റെ ശബ്ദ ത്തിൽ അച്ഛന്റെ ശബ്ദമുണ്ട്. എ ന്റെ വലം കയ്യിലെ ചെറുവിരലിൽ അച്ഛന്റെ അതേ മറുകുണ്ട്....
എന്നെ വിട്ട് അച്ഛൻ എവിടേക്കും പോയിട്ടില്ല...
ഓർമ്മകൾ പെയ്തിറങ്ങിയപ്പോ ൾ പെരുമഴയായെങ്കിലും ഇവിടെ 
അവസാനിക്കുന്നില്ല.
എങ്കിലും ചുരുക്കാ തെവയ്യല്ലോ...

ഇങ്ങനെ ഒരു പൈതൃകം എനിക്ക് സമ്മാനിച്ച അച്ഛന്റെയും അമ്മയു ടെയും പൂർവ്വപിതാക്കൾക്ക്, മക്ക ളെ സ്നേഹിക്കുന്ന പിതൃജനങ്ങ ൾക്ക്  ഹൃദയം നിറഞ്ഞ ആദരം പങ്കുവച്ചു കൊണ്ട് നിറുത്തട്ടെ...

ജയശ്രീ പള്ളിക്കൽ

പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ സ്വദേശം. ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരിക്കെ ആദ്യ കവിത പ്രകാശിതമായി. ബിരുദപഠനകാലത്ത് ശാസ്‌താംകോട്ട ഡി. ബി. കോളജ് കലാതിലകം. രാഷ്ട്രതന്ത്രശാസ്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദം നേടിയശേഷം ഉപരിപഠനം കാര്യവട്ടം കാമ്പസിൽ. തുടർന്ന് സിബിഎസ്ഇ, ഐ സി എസ് ഇ സ്‌കൂളുകളിൽ അദ്ധ്യാപികയായും പ്രിൻസിപ്പലായും പ്രവർത്തനം. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിൻ്റെ മീഡിയസെൽ ചെയർപേഴ്‌സൺ, ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

തിരുവനന്തപുരം ദൂരദർശനുവേണ്ടി പരമ്പരകൾ, ടെലിഫിലിമുകൾ, ഡോക്യു മെന്ററികൾ എന്നിവയ്ക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്. നിരവധി ആൽബങ്ങൾക്കും മറ്റ് മാധ്യമങ്ങൾക്കുമായി വിവിധ വിഭാഗത്തിൽപ്പെട്ട ഗാനങ്ങൾ രചിച്ചു. ഷോർട്ട് ഫിലിമുകളിൽ തിരക്കഥാരചനയ്ക്ക് പുറമേ സഹസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്. അമച്വർ ഗ്രൂപ്പുകൾക്കായി നാടകങ്ങളും കോമഡി സ്കിറ്റുകളും എഴു തിയിട്ടുണ്ട്.

സംസ്ഥാന നാളികേര വികസന ബോർഡ് 2011-ൽ അഖിലേന്ത്യാതലത്തിൽ സംഘടിപ്പിച്ച കവിതാരചനാമത്സരത്തിൽ അദ്ധ്യാപകവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഡോ. അയ്യപ്പപ്പണിക്കർ കാവ്യോപഹാരം [2009] ചെറുകഥയ്ക്കുള്ള മാർത്തോമ്മാ യുവദീപം സാഹിത്യ പുരസ്‌കാരം [2015], സമന്വയം കാവ്യപ്രതിഭാ പുരസ്കാരം [2016], ദി ലിറ്റററി വുമൺ അവാർഡ് [2018], കനൽ കവിതാ അവാർഡ് [2019] സുഗതകുമാരി കവിതാ പുരസ്ക്‌കാരം, [2021] സുകുമാർ അഴീക്കോട് സാഹിത്യ അക്കാദമിയുടെ തത്വമസി കഥാ പുരസ്ക്‌കാരം [2023], വള്ളുവനാട് സംസ്കൃതിയുടെ കഥാപീഠം അവാർഡ്, [2023], സോൾ ആർട്ട് സാഹിത്യ പുരസ്‌കാരം [2024], സപര്യ കവിതാ അവാർഡ് [2024], പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ കവിതാ പുരസ്‌കാരം, [2025], എം.കെ. ഹരികുമാർ ടൈംസ് കവിതാ പുരസ്ക്കാരം [2025] എന്നിവ നേടിയിട്ടുണ്ട്.

നനവ്, ഭൂകമ്പമാപിനി, കടലിനെക്കാൾ നീലിച്ച് കനലിനെക്കാൾ ചുവന്ന് [കവിതാ സമാഹാരങ്ങൾ] ജാര [കഥാസമാഹാരം] അഭിരാമിന്റെ അച്ഛൻ [ബാലസാഹിത്യ പരിസ്ഥിതിനാടകം] എന്നിവയാണ് കൃതികൾ. ലൂസിഫറിന്റെ നിഴൽ എന്ന കഥാസമാഹാരം പ്രഭാത് ബുക് ഹൗസും മഴവെയിൽ പൂക്കാലം എന്ന കവിത സമാഹാരം
എസ് പി സി എസും ഉടൻ പുറത്തിറക്കുന്നു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ താമസിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക