Image

ഉപ്പയുടെ പേര് പ്രാർത്ഥനയാണ് (ആരിഫ് ഹാശിമി കളത്തൂർ)

Published on 21 June, 2026
ഉപ്പയുടെ പേര് പ്രാർത്ഥനയാണ് (ആരിഫ് ഹാശിമി കളത്തൂർ)

എന്റെ ആദ്യ ധൈര്യവും,
ആദ്യ സുരക്ഷിതത്വവും,
ആദ്യ വിശ്വാസവുമായിരുന്നു.

സ്വന്തം ക്ഷീണം മറച്ചുവെച്ച്
എന്റെ സന്തോഷം കാത്ത മനുഷ്യൻ.

ജീവിതത്തിന്റെ ചൂടിൽ
സ്വയം ഉരുകി നിന്നിട്ടും,
എന്റെ വഴികളിൽ
തണലായി മാറിയവർ

എന്റെ ചെറിയ കൈപിടിച്ച്
ലോകം കാണിച്ചുതന്നവർ ,
പിന്നീട് ഒറ്റയ്ക്ക് നടക്കാൻ
ധൈര്യം പകർന്നവർ.

കാലം കടന്നുപോയിട്ടും
ഓർമ്മകൾക്ക് വയസ്സാകുന്നില്ല.
ആ ശബ്ദം കേൾക്കാതിരുന്നാലും,
ആ മുഖം കാണാതിരുന്നാലും,
ഓരോ പ്രാർത്ഥനയിലും
ഉപ്പ അടുത്തുണ്ട്.

കാരണം...
ചില മനുഷ്യർ
ഓർമ്മകളായി മാറുന്നില്ല,
അവർ പ്രാർത്ഥനകളായി
ഹൃദയത്തിൽ തുടരുന്നു.
ഉപ്പയുടെ പേര് പ്രാർത്ഥനയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക