
കൊച്ചി: അമ്മ അധ്യക്ഷ സ്ഥാനം ശ്വേത മേനോന്‍ രാജിവച്ചതിന് പിന്നാലെ ഭരണസമിതിയെ നയിക്കാന്‍ പാലക്കാട് എം എല്‍ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപികരിച്ചു.
ഭരണസമിതി ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാന്‍ നടന്‍ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രമേഷ് പിഷാരടിയെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. മുന്‍ മന്ത്രി ഗണേഷ് കുമാറടക്കം അഡ്‌ഹോക്ക് കമ്മിറ്റിയില്‍ അംഗങ്ങളാണ്.
അഡ്‌ഹോക്ക് കമ്മിറ്റിയുടെ കാലാവധി നാല് മാസമാണ്.അതിനുളളില്‍ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് താര സംഘടന കടക്കും.