
കൊച്ചി: താരസംഘടനയായ അമ്മയിലെ മുഴുവൻ ഭരണസമിതി അംഗങ്ങളും രാജിവച്ചു. പ്രസിഡന്‍റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പടെയുള്ള 17 അംഗങ്ങളാണ് രാജിവച്ചത്.
വാർഷിക റിപ്പോർട്ടിനെ ചൊല്ലി അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ തർക്കം രൂക്ഷമായിരുന്നു ഇതിനു പിന്നാലെയാണ് അംഗങ്ങൾ കൂട്ടമായി രാജിവച്ചത്. അജൻഡ വച്ച് തങ്ങളെ പുറത്താക്കാൻ ശ്രമം നടന്നുവെന്നും താൻ ഇപ്പോൾ അമ്മയിൽ അംഗമല്ലെന്നും ശ്വേത മാധ‍്യമങ്ങളോട് പ്രതികരിച്ചു.
ശ്വേത മേനോൻ അടക്കമുള്ളവരെ മറ്റു അംഗങ്ങൾ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് വാർഷിക റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതിരുന്നത്. റിപ്പോർട്ടിൽ വ‍്യക്തത കുറവുണ്ടെന്നും സംഘടനയുടെ വരവ് ചെലവ് കണക്കുകൾ കൃത‍്യങ്ങൾ ശരിയല്ലെന്നുമാണ് അംഗങ്ങളുടെ പ്രധാന ആരോപണം.