Image

പിതൃദിനം (കവിത: അഡ്വ വത്സ മരങ്ങോലി)

Published on 20 June, 2026
പിതൃദിനം (കവിത:  അഡ്വ വത്സ മരങ്ങോലി)

പ്രഭാതസുര്യന്റെ കിരണങ്ങൾ പൊലെ
പ്രഭയാർന്ന മനസ്സുള്ളോരച്ഛൻ ;
പ്രതീക്ഷകൾക്ക് ചിറകു നൽകി,
ഉയരത്തിലെത്താൻ പഠിപ്പിക്കുമോരച്ഛൻ .

മധുരമാം വാക്കാൽ
കുടുംബത്തിൽ എന്നെന്നും സ്നേഹം നിറക്കുന്നൊരച്ഛൻ;
കണ്ണുനീരിനെ ചിരിയാൽ മായ്ച്ച്,
കാവലായ് മുന്നിൽ നിൽക്കുമൊരച്ഛൻ .

മനസ്സിനുള്ളിൽ മഹാസ്നേഹം,
മുത്തുകളായി സൂക്ഷിക്കുന്നൊരച്ഛൻ
മുറിവേറ്റ മനസ്സിൻ
മരുന്നായി തീരുമച്ഛൻ .

ഇടറിവീഴുന്ന വേളകളൊക്കെയും,
കൈകളാൽ താങ്ങിടും ;
ഇരുളടയും പാതകളിൽ,
വെളിച്ചമായി തീർന്നിടുമച്ഛൻ .

ധർമ്മത്തിന്റെയും സത്യത്തിന്റെയും,
ദീപം കൊളുത്തി നയിക്കുന്നയാൾ;
ജീവിതപാഠം ലാളിത്യത്തോടെ,
ഹൃദയത്തിൽ കുറിക്കുന്നൊരച്ഛൻ

അച്ഛന്റെ കൈകൾ ചേർത്തുപിടിക്കുമ്പോൾ,
ഹൃദയത്തിൽ ആനന്ദം നിറയും
അച്ഛന്റെ സ്നേഹം കൂടെയുണ്ടെങ്കിൽ,
ആയിരം സ്വപ്നങ്ങൾ സഫലമാകും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക