
വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാളചലച്ചിത്രമേഖലയ്ക്ക് നല്‍കിയ പ്രഖ്യാപനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മമ്മൂട്ടി. വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ക്ക് നന്ദിയെന്നും വേഗത്തില്‍ നടപ്പിലാകാട്ടെ എന്നുമാണ് താരം കുറിച്ചത്.
മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങള്‍ക്കും പുതിയ സര്‍ക്കാരിന് നന്ദി...എല്ലാം വേഗത്തില്‍ നടപ്പിലാകട്ടെ..മമ്മൂട്ടി കുറിച്ചു.
നേരത്തെ മോഹന്‍ലാലും പൃഥ്വിരാജും ആന്റോ ജോസഫും അടക്കമുള്ളവര്‍ സതീശന്റെ ബജറ്റിന് കൈയടിച്ച് രംഗത്തെത്തിയിരുന്നു.