
നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്കുശേഷം നിവിന്‍ പോളിയും അല്‍ഫോന്‍സ് പുത്രനും വീണ്ടും ഒന്നിക്കുന്നു. നിവിന്‍ പോളിയുടെ അന്‍പതാം സിനിമയായാകും ഇത്. ഗോള്‍ഡിനു ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണിത്.
സിനിമയുടെ ടൈറ്റില്‍ ലോഞ്ച് 27-ാം തിയതി പത്മ തിയറ്ററില്‍ വച്ച് രാവിലെ പത്ത് മണിക്ക് നിര്‍വഹിക്കും. ബൈക്ക് റേസിംഗുമായി ബന്ധപ്പെട്ടാകും സിനിമയുടെ കഥയെന്ന് സൂചനയുണ്ട്.
മുമ്പുള്ള സിനിമകളിലേതു പോലെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, കളര്‍ ഗ്രേഡിംഗ് എന്നിവയും അല്‍ഫോന്‍സ് തന്നെയാകും.
അല്‍ഫോന്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നേരം' 2013-ലാണ് പുറത്തിറങ്ങിയത്. നിവിന്‍ പോളി, നസ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍. 2015-ലാണ് 'പ്രേമം' റിലീസിനെത്തിയത്.
നിവിന്‍ പോളി, സായ് പല്ലവി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളത്തിലും തമിഴിലും വന്‍ ഹിറ്റായിരുന്നു.