Image

ഉയിരിനും ഉലകിനുമൊപ്പം സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്ക

Published on 19 June, 2026
ഉയിരിനും ഉലകിനുമൊപ്പം സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്ക

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. തങ്ങളുടെ പ്രൊഫഷണൽ ജീവിത തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന മനോഹരമായ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, വിഘ്നേഷ് ശിവൻ പങ്കുവെച്ച പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള തങ്ങളുടെ മക്കളായ ഉയിരിന്റെയും ഉലകിന്റെയും ചിത്രമാണ് വിഘ്നേഷ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്.

ഉയിരിനോടും ഉലകിനോടും ചിരിച്ചുകൊണ്ട് വിശേഷങ്ങൾ തിരക്കുന്ന മമ്മൂക്കയെയാണ് ചിത്രത്തിൽ കാണാനാവുക. ലൈറ്റ് ബ്ലൂ നിറത്തിലുള്ള ഷർട്ടും പാന്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂക്ക ചിത്രത്തിലുള്ളത്. ആരാധകരടക്കം നിരവധി ആളുകളാണ് ചിത്രത്തിൽ രസകരമായ കമന്റുകൾ പങ്കുവയ്ക്കുന്നത്.

അതേസമയം, നയൻതാരയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ച 'ഭാസ്കർ ദ റാസ്കൽ', 'രാപ്പകൽ', 'തസ്കരവീരൻ' തുടങ്ങിയ ചിത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അടുത്തിടെ തിയേറ്ററുകളിലെത്തിയ മൾട്ടി സ്റ്റാർ ചിത്രമായ 'പേട്രിയറ്റി'ലും ഇരുവരും അഭിനയിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക