
വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി ഹാളിലെ നിറഞ്ഞ സദസിൽ നടന്നു.
പ്രസിഡന്റ് ദേവസി ഇട്ടൂപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോർഡിനേറ്റർ ജോയ് ഇട്ടൻ ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ടെറൻസൺ തോമസ് അസോസിയേഷന്റെ പ്രവർത്തനങ്ങളെയും ഈ വർഷത്തെ പരിപാടികളെ പറ്റിയും സംസാരിച്ചു. ട്രഷർ എ .വി വർഗീസ് , വൈസ് പ്രസിഡന്റ് വർഗീസ് എം കുര്യൻ ,ജോ. സെക്രട്ടറി :ജോൺ കെ മാത്യു (ബോബി ) , ജോയിന്റ് ട്രഷർ : ചാക്കോ പി ജോർജ് (അനി ) ട്രസ്റ്റീ ബോർഡ് ചെയർ രാജൻ ടി ജേക്കബ് എന്നിവരും സാന്നിഹിദരായിരുന്നു.

കമ്മിറ്റി മെംബേർസ് ആയ ശ്രീകുമാർ ഉണ്ണിത്താൻ , ജെ . മാത്യൂസ് , ജോൺ ഐസക് , ആന്റോ വർക്കി, ഷോളി കുമ്പിളിവേലി, കെ . കെ . ജോൺസൻ, നിരീഷ് ഉമ്മൻ , സുരേന്ദ്രൻ നായർ, മാത്യു ജോസഫ് , ജോണ്‍ തോമസ്, മോളമ്മ വർഗീസ് , ജോർജ് കുഴിയാഞ്ഞാൽ തുടങ്ങിയവരും ഫൊക്കാനയെ പ്രധിനിധികരിച്ചു മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, അഡി. ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള ,ഫിലിപ്പോസ് ഫിലിപ്പ് , ലീല മാരേട്ട്, റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി . ടെക്സാസ് റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം , അജു ഉമ്മൻ ,
ഫോമായെ പ്രധിനിതികരിച്ചു ഷിനു ജോസഫ് എന്നിവരും പങ്കെടുത്തു.

അൻപത്തിരണ്ട് വര്‍ഷത്തെ പാരമ്പര്യം നെഞ്ചിലേറ്റി,ഓരോ ഘട്ടങ്ങളിലും പുതുമയേറിയ ആശയങ്ങളും നൂതന പദ്ധതികളുമായാണ് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രവർത്തനങ്ങൾ എന്നും കാണാൻ സാധിച്ചിട്ടുള്ളത് എന്ന് ആമുഖ പ്രസംഗത്തിൽ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു . നമ്മുടെ പൈതൃകവും, സംസ്‌കാരവും, പാരമ്പര്യവും, വിശ്വാസവും എല്ലാം ഈ ഏഴാം കടലിനിക്കരെയുള്ള, ന്യൂ യോർക്കിൽ നട്ടുവളര്‍ത്തിയെടുക്കാന്‍ മുന്‍കൈയ്യെടുത്തവരെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ട് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ദേവസി ഇട്ടൂപ്പ് എടുത്തു പറഞ്ഞു അഭിപ്രായപ്പെട്ടു.

ഈ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം പങ്കാളി ആകുവാൻ സാധിച്ചു എന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ തന്റെ ആശംസ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന
മുൻ പ്രസിഡന്റ് കൂടിയായ ജോൺ ഐസക് ഏവരോടും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു സംസാരിച്ചു .

ലിസ ജോസഫിന്റെ നേതൃത്വത്തിൽ ഉള്ള നാത്യമുദ്രാ ഡാൻസിസ് ഗ്രൂപ്പിന്റെയും ദേവിക ഹരിയുടെ നേതൃത്വത്തിൽ ഉള്ള സ്വാത്തിക ഡാൻസ് ഗ്രൂപ്പിന്റെയും , രാധിക ടീച്ചറുടെ കനക ചിലങ്ക ഡാൻസ് ഗ്രൂപ്പിന്റെ ഡാൻസും ഏവരുടെയും മനം കവർന്നു . ഷാജൂ പീറ്റർ , സാറ പീറ്റർ , ശിൽപ്പ ഷാജി എന്നിവർ അവതരിപ്പിച്ച ഗാന സന്ധ്യ കേൾവിക്കാരെ സംഗീത ലോകത്തു എത്തിച്ചു. കെസിയ സജി , പ്രീഷിയസ് തോമസ് , സെറ റോബിൻ , കെസിയ സജി ,ആൻമറിയ പ്രിൻസ് , ആഞ്ചലീൻ ജെയ്‌സൺ , സായ്‌റ ജോസഫ് ക്രിസ്റ്റ ബിനോയ് , റോസ്‌ന്ന ജോസഫ് ,ബെല്ല തോമസ് , കൗശലി വർഷനാ,റിയ അലക്സ് , ജാസ്മിൻ ജോസഫ് , ആഞ്ചലീൻ പ്രിൻസ് , ആൻറിയ പ്രിൻസ് , റേച്ചൽ തോമസ് , ആൻ മേരി തോമസ് തുടങ്ങിയവർ അവതരിപ്പിച്ച ഡാൻസ് പ്രോഗ്രാമുകൾ ഫാമിലി നൈറ്റ് വർണ്ണാഭമാക്കി.ആടിയും പാടിയും ഫാമിലി നൈറ്റ് ആഘോഷമാക്കി മാറ്റുവാൻ ഈ കലാകാരന്മാർക്ക് കഴിഞ്ഞു. പങ്കെടുത്ത ഏവർക്കും വൈസ് പ്രസിഡന്റ് വർഗീസ് എം കുര്യൻ ( ബോബൻ ) നന്ദി രേഖപ്പെടുത്തി.