
അച്ഛനെ സൃഷ്ടിക്കാനീശ്വരൻ പണ്ടൊരു
അശ്രാന്ത പരിശ്രമം ചെയ്തു നന്നായ്.
അകതാരിൽ വൈശിഷ്ട്യ വ്യക്തിത്വം നൽകിയാ,
അച്ഛനൊരുൽക്ക്രുഷ്ട സൃഷ്ടിയാകാൻ.
ആരെയും വെല്ലുന്ന സ്നേഹഭാവം വേണം,
ആഴിപ്പരപ്പിന്റെ ശാന്തതയും.
അംബരചുംബിയാം പർവ്വതംപോലുള്ള,
അംഗബലം താതനേകീടണം.
അത്ഭുതമാമൊരു സഹനത്തിൻ ശക്തിയും,
അക്ഷമനാകാത്ത വാത്സല്യവും.
ആദിത്യൻതന്നുടെ തീഷ്ണതഭാവവും,
അഹന്തയേശാത്തൊരു വിശ്വാസവും.
ആത്മാവിൽ നിസ്വാർത്ഥ സേവനംനൽകുന്ന,
ആനന്ദമേകുന്ന കൈത്താങ്ങായി.
ആയുഷ്കാലംമൊത്തം മാർഗ്ഗോപദേശങ്ങൾ
അവിരാമം നൽകുന്ന ഗുരുഭൂതനായ്.
അക്ഷയം വർത്തിക്കുമത്ഭുതമാണച്ചൻ,
ആമോദം, സ്നേഹവസന്തകാലം.
അച്ഛൻറെയോർമ്മകൾ മായാതെ നിത്യവും,
അനശ്വരനായച്ചൻ വാണിടട്ടെ.