Image

ഗാർലന്റ് പള്ളി പെരുന്നാളിനു 170 വനിതാ പ്രസുദേന്തിമാർ

(അനശ്വരം മാമ്പിള്ളി ) Published on 19 June, 2026
ഗാർലന്റ് പള്ളി പെരുന്നാളിനു  170 വനിതാ പ്രസുദേന്തിമാർ

ഡാളസ്:  തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ഗാർലൻഡ് സെന്റ് തോമസ് സിറോ മലബാർ ചർച്ചിൽ  ദുക്റാന തിരുനാൾ ജൂൺ 26 മുതൽ ജൂലൈ 6 വരെ നടക്കുന്നതാണ്. ജൂൺ 26, വൈകുന്നേരം 6:30 വികാരി ഫാ. സിബി സെബാസ്റ്റ്യൻ  കൊടിയേറ്റും. കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശിഷ്ടാഥിതിയായി പങ്കെടുക്കുന്നതായിരിക്കും.

ഇടവകയിലെ കുടുംബങ്ങളെ കേന്ദീകരിച്ചുള്ള നൂറ്റിയെഴുപതിലധികം വനിതാ പ്രസുദേന്തിമാർ ഈ പെരുന്നാളിന്റെ ഒരു പ്രത്യേകത കൂടിയാണ്. ഇരുനൂറിലധികം മങ്കമാരണിനിരക്കുന്ന മെഗാ മാർഗ്ഗം കളിയും ഇടവാകാഗംങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും കൂടാതെ പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഗാനമേളയും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറം പകരും.  

വനിതകൾ   നേതൃത്വം കൊടുക്കുന്ന ഇക്കൊല്ലത്തെ തിരുനാൾ  ഇടവകയുടെ ചരിത്രത്തിൽ  ഒരു പുതിയ അധ്യായം രചിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക