
ന്യൂജേഴ്‌സി : മഹാപരിശുദ്ധനായ അഫ്രേം പിതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആസ്ഥാനമായ, ന്യൂജേഴ്‌സിയിലുള്ള സെന്റ് അഫ്രേം കത്തീഡ്രലില്‍ വച്ച് ജൂണ്‍ 19, 20(വെള്ളി, ശനി) തീയതികളില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടേയും, ബഹുമാനപ്പെട്ട വൈദീകരുടേയും കാര്‍മ്മികത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ ശരണപ്പെടുന്നു.
ജൂണ്‍ 17-ാം തീയതി ബുധനാഴ്ച വൈകീട്ട് 6.30ന് അഭിവന്ദ്യ തിരുമേനി, വന്ദ്യ വൈദീകരുടേയും, ഭക്തവിശ്വാസികളുടേയും സാന്നിദ്ധ്യത്തില്‍ ഈ വര്‍ഷത്തെ പെരുന്നാളിന്റെ കൊടി ഉയര്‍ത്തി. തദനന്തരം സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് റവ.ഫാദര്‍ ബേസില്‍ മത്തായിയുടെ വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരുന്നു.
ജൂണ്‍ 19-ാം തീയതി വെള്ളിയാഴ്ച വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് റവ.ഫാദര്‍ വിവേക് അലക്‌സിന്റെ വചന ശുശ്രൂഷയും തുടര്‍ന്ന് പ്രദിക്ഷണവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
20-ാം തീയതി ശനിയാഴ്ച രാവിലെ 9.00 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്നു. വിശുദ്ധ കുര്‍ബ്ബാനാനന്തരം വാദ്യമേളങ്ങളോടെ പള്ളിക്ക് ചുറ്റും പ്രത്യേക പ്രദിക്ഷണം ഉണ്ടായിരിക്കുന്നതാണ്. അതിന് ശേഷം നടക്കുന്ന സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതാണ്.
ഈ പെരുന്നാളില്‍ നേര്‍ച്ചകാഴ്ചകളോടെ വന്ന് സംബന്ധിപ്പാന്‍ വികാരി റവ.ഫാ. വര്‍ഗീസ് പോള്‍ കര്‍തൃനാമത്തില്‍ ഏവരേയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഫാദര്‍ വര്‍ഗീസ് പോള്‍: 845-536-0378, സെക്രട്ടറി ജോബിന്‍ ഏലിയാസ്: 914-479-2931, ട്രഷറാര്‍ റോയി പോള്‍ : 914-310-0300 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വര്‍ഗീസ് പാലമലയില്‍,
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ.