
മന്ത്രയുടെ മുന്‍ പ്രസിഡന്റ് ശ്രീ ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമന്‍ (85) അന്തരിച്ചു.
ഹരിയുടെയും കുടുംബ അംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനന്‍ അറിയിച്ചു. മന്ത്രക്ക് വേണ്ടി മുന്‍ ട്രസ്റ്റീ ചെയര്‍ ശ്രീ ശശിധരന്‍ നായര്‍, പി ആര്‍ ഓ രഞ്ജിത് ചന്ദ്രശേഖര്‍ എന്നിവര്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.

ഭൗതികശരീരം ഇന്ന് (19.06.2026, വെള്ളി) രാവിലെ 9:00 മുതല്‍ മേതിരിയിലുള്ള ഭവനത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് 3:30ന് വീട്ടുവളപ്പില്‍ നടത്തി.
മക്കള്‍: സുമം, വിജയന്‍(പരേതന്‍), ജയലളിത( റിട്ട.അധ്യാപിക) , രാമചന്ദ്രന്‍(റിട്ട. സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍), ബിന്ദു(ഡല്‍ഹി), ഹരി (അമേരിക്ക),
മരുമക്കള്‍ : രാഘവന്‍ നായര്‍, അംബിക , ഉണ്ണികൃഷ്ണന്‍, പ്രിയ, കൃഷ്ണകുമാര്‍, സുനിത ഹരി.