
കൊച്ചി: സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്‍ നിവിന്‍ പോളിയുമായുള്ള തര്‍ക്കങ്ങള്‍ തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷനു വിടണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനും നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ മുന്‍സിഫ് കോടതി തള്ളി. നിവിന്‍ പോളിയും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ഫയല്‍ ചെയ്ത സിവില്‍ കേസിലെ നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ', 'മലയാളി ഫ്രം ഇന്ത്യ' എന്നീ സിനിമകളുമായി ബന്ധപ്പെട്ടാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.