Image

പട്ടണം റഷീദിന് മാഗിൽ ഉജ്ജല വരവേൽപ്പ്

ജിൻസ് മാത്യു റിവർസ്റ്റോൺ Published on 19 June, 2026
പട്ടണം റഷീദിന് മാഗിൽ ഉജ്ജല വരവേൽപ്പ്

ഹ്യൂസ്റ്റൺ: മുൻപേ പോയവരുടെ വഴികളിൽ സഞ്ചരിച്ച് ചമയ കലക്ക് പുതിയ മുഖവും അർത്ഥവും നൽകി കേരള ചലച്ചിത്ര അവാർഡുകളും ദേശീയ ചലചിത്ര അവാർഡുകളുടെയും ജേതാവുമായ ചമയ കലയുടെ രാജ കുമാരൻ പട്ടണം റഷീദിന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്] കേരള ഹൗസിൽ സ്വീകരണം നൽകി.

മേക്കപ്പ് എന്നത് കേവലം വെളിപ്പിക്കുകയല്ല മറിച്ച് കഥാപാത്രങ്ങളുടെ ആത്മാവിഷ്ക്കരത്തിന്റെ ശക്തമായ കലയാണെന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ചമയകലയുടെ ആസ്വാദനവും ആഴത്തിലുള്ള പഠനത്തിനും വേണ്ടി ഈ തലമുറക്കും ഭാവിയിലെ തലമുറക്കും വേണ്ടി ഒരു ആധാര ഗ്രന്ഥമായിട്ടാണ് "ദി ആർട്ട് ആൻഡ് സയൻസ് ഓഫ് മേക്കപ്പ് ആൻഡ് അഡോർമെന്റ് എന്ന പുസ്ത‌കം പ്രകാശനം ചെയ്യുന്നത് എന്ന് അദ്ദേഹം അറിയിച്ചു.

പുസ്‌തകത്തിന്റെ ഹൂസ്റ്റണിലെ പ്രകാശനം മോളിവുഡ് ആക്ഷൻ ഹീറോയും സ്റ്റാർ ഓഫ് ഹൂസ്റ്റണുമായ ബാബു ആന്റണി നിർവ്വഹിച്ചു.
കലാ സാംസ്കകാരി പ്രവർത്തകർ ഒത്ത് കൂടിയ സമ്മേളനത്തിൽ മാഗ് പ്രസിഡന്റ് റോയി മാത്യു ആധ്യക്ഷത വഹിച്ചു.

ട്രസ്‌റ്റി ബോർഡ് ചെയർമാൻ ജോജി ജോസഫ്,എസ്. കെ ചെറിയാൻ, അനിൽ ആറൻമുള, ഏബ്രഹാം ഈപ്പൻ,പൊന്നുപിള്ള, തോമസ് ചെറുകര,സിറിയക്ക് ആലഞ്ചേരി,, വിനോദ് ചെറിയാൻ, സുബിൻ ബാലകൃഷ്ണൻ,അമ്പിളി ആന്റണി,ആർദർ ആൻ്റണി എന്നിവർ പ്രസംഗിച്ചു.ട്രഷറർ സുനിൽ തങ്കപ്പൻ സ്വാഗതവും ജിൻസ് മാത്യു ക്യതജ്ഞതയും പറഞ്ഞു.
-
വൈസ് പ്രസിഡന്റ് ഷിനു ഏബ്രഹാം,ജോ. സെക്രട്ടറി സന്തോഷ് ആറ്റ്പുരം, ബിജു ശിവൻ, ഡെന്നീസ് മാത്യു,ആന്റണി ചെറു, മോൻസി കുര്യാക്കോസ്, അജി ഹുസൈൻ കോട്ടയിൽ, ജോ ജോൺസൺ എന്നിവർ നേതൃത്വം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക