Image

സർക്കാർ സർട്ടിഫിക്കറ്റോടെ അഭിനയം പഠിക്കാം

Published on 18 June, 2026
സർക്കാർ സർട്ടിഫിക്കറ്റോടെ അഭിനയം പഠിക്കാം

 

സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന ആറു മാസത്തെ ചലച്ചിത്ര - നാടക അഭിനയ പരിശീലനത്തിലേക്കു അപേക്ഷ ക്ഷണിച്ചു. ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം.
ഫീസ്ഇരുപതിനായിരം രൂപയാണ്.രണ്ടു തവണളായി അടയ്ക്കാം. തീയറിക്കൊപ്പം പ്രാക്റ്റിക്കൽ, പ്രൊജക്റ്റ്‌ വർക്കുകൾ ഉൾപ്പെടുന്ന പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.

 തിരുവനന്തപുരത്തുള്ള കർട്ടൻ റെയ്സർ ആണ് പഠന കേന്ദ്രം. വാരാന്ത്യ ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്.

ദൂരെയുള്ളവർക്ക് പ്രത്യേക കോൺടാക്ട് ക്ലാസുകൾ ഉണ്ടായിരിക്കും.https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓൺലൈൻ ആയി അയയ്ക്കണം. വിശദവിവരങ്ങൾക്ക് 04712325101, 8281114464 എന്നീ നമ്പറുകളിൽ സ്റ്റേറ്റ് റിസോഴ്സ് സെന്ററുമായി ബന്ധപ്പെടുക. 9846469959 എന്ന നമ്പറിൽ പഠന കേന്ദ്രവുമായും ബന്ധപ്പെടാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക