
പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ 'ടിയാന്‍' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന, ആര്യ നായകനാകുന്ന 'അനന്തന്‍ കാട്' എന്ന ചിത്രത്തിലെ ദേവ് മോഹന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ മുരളി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. പകയും പ്രതികാരവും എരിയുന്ന കണ്ണുകളുമായുള്ള ദേവ് മോഹന്റെ ഭാവപ്പകര്‍ച്ചയാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. മലയാളത്തിലും തെലുങ്കിലുമായി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ
വേഷങ്ങളില്‍ എത്തിയിട്ടുള്ള ദേവ് വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് അറിയാനാകുന്നത്. ജൂണ്‍ 25-നാണ് സിനിമയുടെ വേള്‍ഡ്വൈഡ് റിലീസ്.
സിനിമയുടേതായുള്ള ക്യാരക്ടര്‍ പോസ്റ്ററുകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അനന്തപുരിയുടെ ഒരു കാലത്തെ ചരിത്രംകൂടി ദൃശ്യവത്കരിക്കുന്ന ചിത്രമായിരിക്കുമെന്നാണ് മനസ്സിലാക്കാനാകുന്നത്. ആര്യ നായകനായി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് ഒരുമിക്കുന്നത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ്
ആര്യ ചിത്രത്തില്‍ എത്തുന്നത്. ചങ്കിടിപ്പേറ്റുന്ന ദൃശ്യങ്ങളും തീപ്പൊരി ഡയലോഗുകളുമായി എത്തിയ ട്രെയ്ലര്‍ വേറിട്ടൊരു ദൃശ്യവിരുന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്.
വന്‍ വിജയമായി മാറിയ 'മാര്‍ക്ക് ആന്റണി'ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ്
മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത്. തീര്‍ച്ചയായും തിയേറ്റര്‍ കാഴ്ച അര്‍ഹിക്കുന്നൊരു ചിത്രമായിരിക്കുമെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ള അപ്ഡേറ്റുകള്‍ നല്‍കുന്ന സൂചന.
ഇന്ദ്രന്‍സ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തന്‍
കാടി'ല്‍ ഒട്ടേറെ അന്യഭാഷാ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയ ടീസര്‍ അന്യായ മേക്കിങ്ങുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു.